ടോണി ക്രൂസ് വിരമിക്കല് തീരുമാനം പിന്വലിച്ചു; ജര്മ്മന് കുപ്പായത്തില് തിരികെയെത്തുന്നു

2021ല് ആണ് ടോണി ക്രൂസ് അന്താരാഷ്ട്ര ഫുട്ബോളില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചത്

dot image

ബെര്ലിന്: ദേശീയ ടീമില് നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്വലിച്ച് ജര്മ്മന് മധ്യനിരാ താരം ടോണി ക്രൂസ്. 2024ലെ യൂറോ കപ്പില് ജര്മ്മനിക്ക് വേണ്ടി കളത്തിലിറങ്ങുന്നതിന് വേണ്ടിയാണ് ക്രൂസ് തിരിച്ചെത്തുന്നത്. ചാമ്പ്യന്ഷിപ്പിന് മുന്നോടിയായി പരിശീലകന് ജൂലിയന് നാഗെല്സ്മാന്റെ അഭ്യര്ത്ഥനയെ തുടര്ന്നാണ് താരം വീണ്ടും ജര്മ്മന് കുപ്പായമണിയുന്നത്.

'മാര്ച്ച് മുതല് ഞാന് വീണ്ടും ജര്മ്മനിക്ക് വേണ്ടി കളത്തിലിറങ്ങും. എന്തുകൊണ്ടാണെന്ന് അറിയാമോ, ദേശീയ ടീം കോച്ച് എന്നോട് ആവശ്യപ്പെട്ടു. ഞാന് അതിനുള്ള മാനസികാവസ്ഥയിലാണ്. എനിക്ക് ഉറപ്പുണ്ട്, യൂറോപ്യന് ചാമ്പ്യന്ഷിപ്പില് ടീമിന് വേണ്ടി എന്തും ചെയ്യാന് സാധിക്കുമെന്ന് ഞാന് വിശ്വസിക്കുന്നു', ക്രൂസ് ഇന്സ്റ്റഗ്രാമില് കുറിച്ചു.

2021ല് ആണ് ജര്മ്മന് മധ്യനിരയുടെ എഞ്ചിന് എന്നറിയപ്പെടുന്ന ടോണി ക്രൂസ് അന്താരാഷ്ട്ര ഫുട്ബോളില് നിന്ന് വിടപറയാന് ഒരുങ്ങിയത്. 2021 യൂറോ കപ്പില് ജര്മ്മനിയുടെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെയായിരുന്നു ക്രൂസിന്റെ തീരുമാനം. തന്റെ ക്ലബ്ബായ റയല് മാഡ്രിഡിന് വേണ്ടിയുള്ള മത്സരങ്ങള്ക്കാണ് ഇനി തന്റെ പൂര്ണ ശ്രദ്ധയുമെന്ന് അന്ന് താരം പറഞ്ഞിരുന്നു.

ലൈംഗിക അതിക്രമം; മുന് ബ്രസീല് താരം ഡാനി ആല്വസിന് നാലര വര്ഷം തടവുശിക്ഷ

2014ല് ജര്മ്മനിയുടെ ലോകകപ്പ് ഹീറോ ആയിരുന്നു ടോണി ക്രൂസ്. ലോകകപ്പ് സെമിഫൈനലില് ബ്രസീലിനെ ഒന്നിനെതിരെ ഏഴ് ഗോളുകളുടെ തകര്പ്പന് വിജയം നേടിയപ്പോള് രണ്ട് ഗോളുകള് ക്രൂസിന്റെ വകയായിരുന്നു. ജര്മ്മന് കുപ്പായത്തില് 106 മത്സരങ്ങളിലാണ് താരം ബൂട്ടണിഞ്ഞത്. ജര്മ്മനിക്ക് വേണ്ടി 17 ഗോളുകളും 18 അസിസ്റ്റുകളുമാണ് ക്രൂസിന്റെ സമ്പാദ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us