ബെർലിൻ: ജർമ്മൻ ഫുട്ബോളിൽ ചരിത്രം കുറിച്ച് ബയർ ലേവർകുസൻ. എല്ലാ ഫുട്ബോൾ ലീഗുകളിലുമായി തുടർച്ചയായി 33 വിജയങ്ങൾ നേടുന്ന ജർമ്മൻ ക്ലബായി ലേവർകുസൻ. ഇന്ന് നടന്ന മത്സരത്തിൽ മയിൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജപ്പെടുത്തിയതോടെയാണ് സാബി അലൻസയും സംഘവും ചരിത്രം കുറിച്ചത്.
തുടർച്ചയായി 32 വിജയങ്ങളെന്ന ബയേൺ മ്യൂണികിന്റെ റെക്കോർഡാണ് ഇനി ലേവർകുസന്റെ പേരിൽ കുറിക്കപ്പെടുക. ബുന്ദസ്ലിഗ കിരീടപ്പോരാട്ടത്തിൽ ബയേൺ മ്യൂണികിനേക്കാൾ 11 പോയിന്റ് മുന്നിലെത്താനും ലേവർകുസന് സാധിച്ചു. 23 മത്സരങ്ങൾ കളിച്ച സാബിയുടെ സംഘത്തിന് 19ലും വിജയിക്കാൻ സാധിച്ചു. നാല് മത്സരങ്ങൾ സമനില ആയപ്പോൾ സീസണിൽ ലേവർകുസൻ തോൽവി അറിഞ്ഞിട്ടില്ല.
ROBERT ANDRICH RETAKES THE LEAD WITH A STRIKE FROM DISTANCE!!!
— Football Report (@FootballReprt) February 23, 2024
WHAT AN ERROR FROM ROBIN ZENTNER!!!
FLORIAN WIRTZ 🇩🇪(2003) WITH THE ASSIST! pic.twitter.com/xr4RIlm62R https://t.co/vo3Dfda6B5
മയിൻസിനെതിരായ മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ലേവർകുസൻ മുന്നിലെത്തി. ഗ്രാനിറ്റ് ഷാക്കയുടെ ഗോളിലാണ് ലേവർകുസൻ മുന്നിലെത്തിയത്. എന്നാൽ ഏഴാം മിനിറ്റിൽത്തന്നെ ഡൊമിനിക് കോഹ്റിന്റെ ഗോളിൽ മയിൻസ് സമനില പിടിച്ചു. എങ്കിലും രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ റോബർട്ട് ആൻഡ്രിച്ചിന്റെ ലോങ് റേഞ്ച് ഗോളിൽ മത്സരവിധിയെഴുതി.