ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് വീണ്ടും നിരാശ. ഫൈനല്‍ റൗണ്ടിലെ മൂന്നാം മത്സരത്തില്‍ മേഘാലയയോടാണ് കേരളം സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ലീഡെടുക്കാന്‍ കേരളത്തിന് സാധിച്ചു. റിസ്വാന് അലിയില്‍ നിന്ന് ലഭിച്ച പന്ത് വലയിലെത്തിച്ച് നരേഷാണ് കേരളത്തിന്റെ ഗോള്‍ നേടിയത്. പിന്നീട് കേരളത്തിന്റെ ഭാഗത്തുനിന്നും മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായിയില്ല. ഇത് മേഘാലയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
രണ്ടാം പകുതിയിലെ 78-ാം മിനിറ്റിലാണ് മേഘാലയയുടെ സമനില ഗോള്‍ പിറക്കുന്നത്. 76-ാം മിനിറ്റില്‍ ഷീന്‍ സ്റ്റിവന്സനെ ശരത് പ്രശാന്ത് വീഴ്ത്തിയതിന് മേഘാലയയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. കേരള ഗോള്‍ കീപ്പര്‍ അസ്ഹര്‍ കിക്ക തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് വലയിലെത്തിച്ചു. ഇതോടെ മേഘാലയ ഒപ്പമെത്തി.
ബ്ലാസ്റ്റേഴ്സിനെ മുക്കിയ ആദ്യ പകുതി; ഗോവ എഫ് സി രണ്ട് ഗോളിന് മുന്നിൽകഴിഞ്ഞ മത്സരത്തില്‍ കേരളം ഗോവയോട് പരാജയം വഴങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം. ഇനി അടുത്ത മത്സരത്തില്‍ അരുണാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍.