Jan 24, 2025
02:27 PM
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈൻ എഫ് സിയെ കീഴടക്കി ഈസ്റ്റ് ബംഗാൾ. എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. 65-ാം മിനിറ്റിൽ നന്ദകുമാർ ശേഖറാണ് ഈസ്റ്റ് ബംഗാളിനായി വിജയഗോൾ നേടിയത്. നിർണായകമായ മൂന്ന് പോയിന്റുകൾ നേടിയ ഈസ്റ്റ് ബംഗാൾ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ചെന്നൈൻ എഫ് സിയാണ് മുന്നേറിയത്. എന്നാൽ അവസരങ്ങൾ മുതലാക്കുന്നതിൽ ചെന്നൈ താരങ്ങൾ പരാജയപ്പെട്ടു. ഗോളിനായി അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ഫിനിഷിങ്ങിലായിരുന്നു ഈസ്റ്റ് ബംഗാൾ താരങ്ങളും പരാജയപ്പെട്ടത്. ഒടുവിൽ 65-ാം മിനിറ്റിൽ നന്ദകുമാർ നേടിയ ഗോളിൽ ഈസ്റ്റ് ബംഗാൾ വിജയം ആഘോഷിച്ചു.
ലോറസ് കായിക പുരസ്കാരം; ലയണൽ മെസ്സിയും നൊവാക് ജോക്കോവിച്ചും മത്സരത്തിന്വിജയത്തോടെ പോയിന്റ് ടേബിളിൽ ഈസ്റ്റ് ബംഗാൾ എട്ടാം സ്ഥാനത്തെത്തി. ചെന്നൈൻ 10-ാം സ്ഥാനത്താണ്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഒഡീഷയും രണ്ടാമത് മുംബൈ സിറ്റിയുമുണ്ട്.