മാഡ്രിഡ്: കായിക രംഗത്തെ ഓസ്കാര് എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരത്തിനായുള്ള താരങ്ങളുടെ നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. അർജന്റീനൻ ഇന്റർ മയാമി താരം ലയണൽ മെസ്സി, ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്, ഫോർമുല വൺ സൂപ്പർ താരം മാക്സ് വേർസ്റ്റപ്പൻ തുടങ്ങിയവർ പട്ടികയിൽ ഇടം പിടിച്ചു.
🤩 Here are the Nominees for the 2024 Laureus World Sports Awards.
— Laureus (@LaureusSport) February 26, 2024
🏆 Who should the Laureus World Sports Academy Members select as the final Award winners?#Laureus24
മെസ്സിയെ കൂടാത മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലണ്ടും മികച്ച താരത്തിനുള്ള പട്ടികയിലുണ്ട്. വനിതാ താരങ്ങളുടെ പട്ടികയിൽ അയ്താന ബോൺമതി ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മികച്ച യുവതാരങ്ങളുടെ പട്ടികയിൽ റയൽ മാഡ്രിഡ് താരം ജുഡ് ബെല്ലിംങ്ഹാം ഇടംപിടിച്ചു. മികച്ച കായിക ടീമിനുള്ള പുരസ്കാരത്തിനായി ഇംഗ്ലീഷ് ഫു്ടബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റി മത്സരിക്കുന്നുണ്ട്.
ആന്ധ്രാപ്രദേശ് ക്രിക്കറ്റ് വിടാൻ ഹനുമ വിഹാരി, നായകനാക്കണമെന്ന് സഹതാരങ്ങൾ; ബോർഡിൽ പ്രതിസന്ധിഒരു വർഷത്തെ കായിക നേട്ടങ്ങള്ക്കൊപ്പം കായിക ലോകത്തെ വ്യക്തികളെയും ടീമുകളെയും ആദരിക്കുന്ന അവാര്ഡ് ദാന ചടങ്ങാണ് ലോറസ് വേള്ഡ് സ്പോര്ട്സ് അവാര്ഡ്. 2024 ഏപ്രീൽ 22ന് നടക്കുന്ന ചടങ്ങ് ലോറസ് പുരസ്കാരത്തിന്റെ 25-ാം എഡിഷനാണ്.