ഫ്ളോറിഡ: മേജര് ലീഗ് സോക്കറിലെ രണ്ടാം മത്സരത്തില് ഇന്റര് മയാമിക്ക് സമനില. ലോസ് ആഞ്ചലസ് ഗാലക്സിക്കെതിരായ മത്സരത്തില് സൂപ്പര് താരം ലയണല് മെസ്സിയുടെ ഗോളാണ് മയാമിയെ പരാജയത്തില് നിന്ന് രക്ഷിച്ചത്. 75-ാം മിനിറ്റില് ലോസ് ആഞ്ചലസ് നേടിയ ഗോളിന് ഇഞ്ച്വറി ടൈമിലാണ് മെസ്സിയുടെ മറുപടി എത്തിയത്.
Taking a point back home +1️⃣ pic.twitter.com/WEhLGnAjq2
— Inter Miami CF (@InterMiamiCF) February 26, 2024
എംഎല്എസിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു മെസ്സിയും സംഘവും എവേ മത്സരത്തിനിറങ്ങിയത്. എന്നാല് ആദ്യപകുതി ഗോള്രഹിതമായി അവസാനിച്ചു. 13-ാം മിനിറ്റില് തന്നെ മുന്നിലെത്താനുള്ള അവസരം ലോസ് ആഞ്ചലസ് നഷ്ടപ്പെടുത്തി. ആതിഥേയര്ക്ക് അനുകൂലമായി ലഭിച്ച പെനാല്റ്റി ലക്ഷ്യത്തിലെത്തിക്കാന് റിക്വി പുജിനായില്ല.
രണ്ടാം പകുതിയിലെ 75-ാം മിനിറ്റില് ലോസ് ആഞ്ചലസ് ലീഡെടുത്തു. ദെജാന് ജോവലിച്ചാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. ഗോള് മടക്കാന് മെസ്സിയും സംഘവും കഠിനമായി പരിശ്രമിച്ചു. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുന്പ് ലോസ് ആഞ്ചലസ് താരം മാര്കോ ഡെല്ഗാഡോയ്ക്ക് റെഡ് കാര്ഡ് കണ്ട് പുറത്തുപോവേണ്ടി വന്നത് ഇന്റര് മയാമിയ്ക്ക് കാര്യങ്ങള് എളുപ്പമാക്കി.
ഗോളടി തുടര്ന്ന് റൊണാള്ഡോ, ഇരട്ടഗോളുമായി ടാലിസ്കയും; അല് ശബാബിനെയും തകര്ത്ത് നസര്ഇഞ്ച്വറി ടൈമില് 92-ാം മിനിറ്റില് മെസ്സിയും ജോര്ഡി ആല്ബയും നടത്തിയ വണ് ടു വണ് നീക്കത്തിനൊടുവില് മയാമി മുന്നിലെത്തി. ആല്ബയുടെ അസിസ്റ്റില് മെസ്സിയുടെ തകര്പ്പന് ഫിനിഷ് ഇന്റര് മയാമിയെ പരാജയത്തില് നിന്ന രക്ഷിച്ചു. സീസണില് മെസ്സി മയാമിക്ക് വേണ്ടി നേടുന്ന ആദ്യ ഗോളാണിത്. രണ്ട് മത്സരങ്ങളില് നിന്ന് നാല് പോയിന്റുകളുമായി മയാമി നിലവില് ഒന്നാം സ്ഥാനത്താണുള്ളത്.