ഐഎസ്എൽ; ഹൈദരാബാദിനെ കീഴടക്കി പഞ്ചാബിന് ജയം

ആദ്യ പകുതിയിൽ ഹൈദരാബാദിന് നേരിയ മുൻതൂക്കം ഉണ്ടായിരുന്നു.

dot image

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിനെ വീഴ്ത്തി പഞ്ചാബ് എഫ് സി. എതിരില്ലാത്ത രണ്ട് ഗോളിനാണ് പഞ്ചാബിന്റെ വിജയം. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പായി ലുക്ക മാജ്സെൻ പഞ്ചാബിനെ മുന്നിലെത്തിച്ചു. പിന്നാലെ മാദിഹ് തലാഹിന്റെ ഗോളോടെ സന്ദർശകർ ലീഡുയർത്തി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഹൈദരാബാദിന് നേരിയ മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി പഞ്ചാബ് മത്സരത്തിൽ മുന്നിലെത്തി. 45-ാം മിനിറ്റിൽ ലുക്ക മാജ്സെൻ പഞ്ചാബ് എഫ് സിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ മാദിഹ് തലാഹ് കൂടെ ഗോൾ നേടിയതോടെ പഞ്ചാബ് 2-0ത്തിന് മുന്നിലെത്തി.

ഇന്ത്യയ്ക്ക് തിരിച്ചടി; മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമായേക്കും

മത്സരത്തിൽ തിരിച്ചുവരാൻ ഹൈദരാബാദ് നിരവധി തവണ ശ്രമിച്ചുനോക്കി. എങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി കളഞ്ഞു. സീസണിൽ 17-ാം മത്സരവും പിന്നിട്ട ഹൈദരാബാദിന് ആദ്യ ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. വിജയിച്ചെങ്കിലും പോയിന്റ് ടേബിളിൽ 10-ാം സ്ഥാനത്താണ് പഞ്ചാബ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us