അലന്യ: ടർക്കീഷ് വിമൻസ് കപ്പ് പരാജയത്തിനിടയിലും ഇന്ത്യയ്ക്ക് ആശ്വാസം. ഇന്ത്യൻ താരം മനീഷ കല്യാണിനെ ടൂർണമെന്റിലെ മികച്ച മധ്യനിര താരമായി തിരഞ്ഞെടുത്തു. ഫൈനലിൽ കൊസോവോയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. പുരസ്കാരം ലഭിച്ചെങ്കിലും ഫൈനൽ തോൽവിയിലെ നിരാശ മനീഷ മറച്ചുവെച്ചില്ല.
ടൂർണമെന്റിലെ മികച്ച മധ്യനിര താരമാകാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ട്. ഇന്ത്യൻ ടീമിനെ ടൂർണമെന്റിലെ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞതിന്റെ അംഗീകാരമാണിത്. അതുകൊണ്ട് ഈ പുരസ്കാരത്തിൽ താൻ സന്തോഷിക്കുന്നു. എന്നാൽ ഇത് തനിക്ക് ഒറ്റയ്ക്ക് നേടാൻ കഴിയുന്ന നേട്ടമായിരുന്നില്ല. തന്റെ സഹതാരങ്ങളുടെ പിന്തുണകൊണ്ടുമാണ് ഈ നേട്ടമെന്നും മനീഷ പ്രതികരിച്ചു.
ഐഎസ്എൽ; ഹൈദരാബാദിനെ കീഴടക്കി പഞ്ചാബിന് ജയംമത്സരത്തിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ഇന്ത്യൻ മധ്യനിര താരം പറഞ്ഞു. നിരവധി അവസരങ്ങൾ ബ്ലൂ ടൈഗേഴ്സ് സൃഷ്ടിച്ചു. എന്നാൽ നിർഭാഗ്യംകൊണ്ട് അവസരങ്ങൾ ഗോളാക്കി മാറ്റാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ല. എന്നാൽ തോൽവിയിൽ നിന്ന് പഠിക്കും. ശക്തമായി തിരിച്ചുവരുമെന്നും മനീഷ വ്യക്തമാക്കി.