ലണ്ടൻ: ഇംഗ്ലീഷ് എഫ് എ കപ്പിൽ തകർപ്പൻ വിജയത്തോട് ക്വാർട്ടർ ഫൈനലിൽ കടന്ന് നിലവിലത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. ലൂട്ടൺ ടൗണിനെ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് തകർത്താണ് സിറ്റിയുടെ ക്വാർട്ടർ പ്രവേശനം. മത്സരത്തിൽ അഞ്ച് ഗോളുകൾ നേടി എർലിംഗ് ഹാലണ്ട് ചരിത്രം കുറിച്ചു.
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോർഡിനൊപ്പമാണ് ഹാലണ്ട് എത്തിച്ചേർന്നത്. 1926ലെ എഫ് എ കപ്പിൽ ക്രിസ്റ്റൽ പാലസിനെ 11-4 ന് പരാജയപ്പെടുത്തിയപ്പോൾ സിറ്റി താരം ഫ്രാങ്ക് റോബർട്ട്സ് മത്സരത്തിൽ അഞ്ച് ഗോളുകൾ നേടിയിരുന്നു. സമാനമായി 1930ൽ സ്വിന്റൺ ടൗണിനെതിരെ ബോബി മാർഷലും അഞ്ച് ഗോളുകൾ നേടിയരുന്നു.
വീണ്ടും ഫിറ്റായി ശ്രേയസ് അയ്യർ; രഞ്ജി ട്രോഫിയിൽ മുംബൈ ടീമിൽ കളിക്കുംമാഞ്ചസ്റ്റർ സിറ്റിയിക്കായി ഹാലണ്ടിന്റെ എട്ടാം ഹാട്രിക്കാണിത്. സിറ്റിക്കായി രണ്ട് തവണ അഞ്ച് ഗോൾ നേട്ടമെന്ന റെക്കോർഡും ഹാലണ്ട് സ്വന്തമാക്കി. ഹാലണ്ടിന്റെ അഞ്ച് ഗോളിൽ നാലെണ്ണത്തിന് കെവിൻ ഡിബ്രുയ്നെ അസിസ്റ്റ് നൽകി.