സന്തോഷ് ട്രോഫി; അരുണാചലിനെ കീഴടക്കി കേരളം, ക്വാര്ട്ടര് പ്രതീക്ഷ നിലനിര്ത്തി

രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കേരളം ഒരു മത്സരം വിജയിക്കുന്നത്

dot image

ഇറ്റാനഗര്: സന്തോഷ് ട്രോഫി ടൂര്ണമെന്റില് വിജയവഴിയില് തിരിച്ചെത്തി കേരളം. നിര്ണായക മത്സരത്തില് ആതിഥേയരായ അരുണാചല് പ്രദേശിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്ക് തകര്ത്തു. വിജയത്തോടെ ക്വാര്ട്ടര് പ്രതീക്ഷ നിലനിര്ത്താനും കേരളത്തിന് സാധിച്ചു.

35-ാം മിനിറ്റില് മുഹമ്മദ് ആഷിഖിലൂടെയാണ് കേരളം ലീഡെടുക്കുന്നത്. മധ്യനിരയില് നിന്ന് പന്തുമായി വലതുവിങ്ങിലൂടെ മുന്നേറിയ സഫ്നീദ് നല്കിയ ക്രോസ് ആഷിഖ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില് 52-ാം മിനിറ്റില് അര്ജുന് വി കൂടി ഗോള് നേടിയതോടെ കേരളം വിജയമുറപ്പിച്ചു.

രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കേരളം ഒരു മത്സരം വിജയിക്കുന്നത്. ഗ്രൂപ്പ് എയില് നിലവില് മൂന്നാം സ്ഥാനത്താണ് കേരളം. നാല് മത്സരങ്ങളില് നിന്ന് ഏഴ് പോയിന്റാണ് കേരളത്തിനുള്ളത്. പരാജയത്തോടെ അരുണാചല് പ്രദേശ് ക്വാര്ട്ടര് പ്രവേശനമില്ലാതെ പുറത്തായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us