മാനുവല് നൂയറിന് തുല്യൻ വിരാട് കോഹ്ലി; പ്രതികരണവുമായി ബയേൺ മ്യൂണിക്

ബുന്ദസ്ലിഗയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്.

dot image

ബെർലിൻ: ജർമ്മൻ ഫുട്ബോളിന്റെ രാജക്കാന്മാരാണ് ബയേൺ മ്യൂണിക്. ബുന്ദസ്ലിഗയിൽ കഴിഞ്ഞ 11 വർഷവും ബയേൺ ആണ് ചാമ്പ്യന്മാർ. എന്നാൽ എക്സ് പ്ലാറ്റ്ഫോമിൽ ബയേൺ നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. രണ്ട് വ്യത്യസ്ത കായിക ഇനങ്ങളിലെ ഇതിഹാസങ്ങളുടെ പേര് നിർദ്ദേശിക്കാൻ ഒരു ആരാധകൻ ആവശ്യപ്പെട്ടു.

ഇതിന് മറുപടിയായി ബയേൺ നായകനും ഇതിഹാസ ഗോൾ കീപ്പറുമായ മാനുവേൽ നൂയറിന്റെ പേരാണ് ആദ്യം ക്ലബ് പറഞ്ഞത്. നൂയറിന് ഒപ്പം നിൽക്കുന്ന താരമായി ക്ലബ് തിരഞ്ഞെടുത്തത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെയും. രണ്ട് പേരും ഇതിഹാസങ്ങളാണെന്ന് ബയേൺ മ്യൂണിക് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

അയർലൻഡിനെതിരായ ഏക ടെസ്റ്റ്; തുടക്കത്തിൽ അഫ്ഗാന് തിരിച്ചടി

ബുന്ദസ്ലിഗയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്. ഒരു ദശാബ്ദത്തിന് ശേഷം ജർമ്മൻ ഫുട്ബോൾ ലീഗിന്റെ കിരീടം നഷ്ടമാകുമെന്ന ഭയത്തിലാണ് ബയേൺ. മുമ്പ് ആറ് തവണ യൂറോപ്പ്യൻ ഫുട്ബോളിന്റെ ചാമ്പ്യൻപട്ടവും ബയേൺ മ്യൂണിക് സ്വന്തമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us