ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ബെംഗളൂരുവിന്റെ മൈതാനത്താണ് മത്സരം നടക്കുന്നത്. എന്നാൽ കളിക്കളം നിറഞ്ഞിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ്. സ്റ്റേഡിയത്തിന്റെ പാതിയോളം നിറഞ്ഞു കവിയുന്ന മഞ്ഞപ്പടയുടെ ആരാധകരെയാണ് ബെംഗളൂരുവിൽ കാണാൻ സാധിക്കുന്നത്.
🔥🔥#KBFC #KeralaBlasters pic.twitter.com/Tq2r570K5C
— KBFC TV (@KbfcTv2023) March 2, 2024
മറുവശത്ത് ബെംഗളൂരു ആരാധകരും കയ്യടക്കിയിട്ടുണ്ട്. അനൗദ്യോഗിക കണക്കുകൾ പ്രകാരം മത്സരം കാണാൻ 20,000ത്തിലധികം പേർ എത്തിയിട്ടുണ്ടെന്നാണ് സൂചന. എന്തായാലും ആരാധകരുടെ ആവേശത്തിനൊപ്പം മികച്ച പ്രകടനം നടത്തുകയാണ് ഇരുടീമിന്റെയും താരങ്ങൾ.
Scenes 😍🤌
— Indian Super League (@IndSuperLeague) March 2, 2024
Watch #BFCKBFC LIVE only on @Sports18, @Vh1India, @News18Kerala, #SuryaMovies, & #DDBangla! 📺
Stream FOR FREE on @JioCinema: https://t.co/Y3mBXOnI0Y#ISL #ISL10 #LetsFootball #BengaluruFC #KeralaBlasters | @KeralaBlasters pic.twitter.com/oNEP5r70WB
മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. എങ്കിലും ആക്രമണ ഫുട്ബോളുമായി ഇരുടീമുകളും കളം നിറഞ്ഞ് കളിച്ചിട്ടുണ്ട്.