ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബിനെ തകർത്ത് മുംബൈ സിറ്റി. ആവേശം അവസാനം വരെ നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ അപ്രതീക്ഷിതമായി മുന്നിൽ വന്ന ശേഷം പഞ്ചാബ് പട തോൽവി ഏറ്റുവാങ്ങി. ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരാനും മുംബൈ സിറ്റിക്ക് കഴിഞ്ഞു.
മത്സരത്തിന്റെ തുടക്കം മുംബൈയ്ക്ക് അനുകൂലമായിരുന്നു. 16-ാം മിനിറ്റിൽ ലാലിയന്സുവാല ചങ്തെയുടെ ഗോളിൽ മുംബൈ മുന്നിലെത്തി. എങ്കിലും പഞ്ചാബ് പതിയെ മത്സരത്തിൽ താളം കണ്ടെത്തി. 37-ാം മിനിറ്റിൽ മദിഹ് തലാലിന്റെ ഗോളിൽ പഞ്ചാബ് ഒപ്പമെത്തി. തൊട്ടുപിന്നാലെ 39-ാം മിനിറ്റിൽ വിൽമർ ജോർദാൻ പഞ്ചാബ് പടയെ മത്സരത്തിൽ മുന്നിലെത്തിച്ചു.
സൺറൈസേഴ്സിൽ നായക മാറ്റം?; അയ്ഡാൻ മാക്രത്തിന് പകരക്കാരൻ പാറ്റ് കമ്മിൻസ്രണ്ടാം പകുതിയിൽ മുംബൈ ശക്തമായി തിരിച്ചുവന്നു. 53, 64 മിനിറ്റുകളിൽ ഐക്കർ ഗുരോത്ക്സേനയുടെ ഗോളിൽ മുംബൈ സിറ്റി മുന്നിലെത്തി. സമനില ഗോളിനായി പിന്നീട് പഞ്ചാബ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 35 പോയിന്റ് നേടിയ ഒഡീഷ, മുംബൈ സിറ്റി ടീമുകൾ പ്ലേ ഓഫിന് യോഗ്യത നേടി.