സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോള് അസോസിയേഷന് ബോര്ഡ് മുന്നോട്ടുവെച്ച നീല കാര്ഡ് എന്ന ആശയത്തെ എതിര്ത്ത് ഫിഫ. ഫുട്ബോള് മത്സരങ്ങളില് ഗുരുതര ഫൗളുകള് നടത്തുന്ന താരങ്ങളെ 10 മിനിറ്റ് കളത്തിന് പുറത്ത് നിര്ത്താന് റഫറിക്ക് അധികാരം നല്കുകയായിരുന്നു നീല കാര്ഡുകള് അവതരിപ്പിക്കുന്നതിലൂടെ ഐഎഫ്എബിയുടെ ആശയം. എന്നാല് ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോ ആശയത്തെ പൂര്ണമായി എതിര്ത്തു.
ഫുട്ബോളില് നീലക്കാര്ഡുകള് കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. ഇക്കാര്യത്തില് ഒരു ചര്ച്ചയും നടക്കുന്നുമില്ല. ഇക്കാര്യം അന്താരാഷ്ട്ര ഫുട്ബോള് അസോസിയേഷനെ അറിയിക്കുമെന്നും ഫിഫ പ്രസിഡന്റ് അറിയിച്ചു.
ബിസിസിഐ നടപടിക്ക് ഇരയായി ശ്രേയസും ഇഷാനും; ഇന്ത്യന് ക്രിക്കറ്റിലെ പ്രതികള് താരങ്ങളോ?ഫുട്ബോളില് പുതിയ നിയമങ്ങള് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. എങ്കിലും ഈ വിനോദത്തിന്റെ പാരമ്പര്യവും പ്രാധാന്യവും സംരക്ഷിക്കണം. അതിനാല് നീലക്കാര്ഡുകള്ക്ക് ഔദ്യോഗികമായി റെഡ് കാര്ഡ് ലഭിച്ചിരിക്കുന്നു. അതായത് ഫുട്ബോളില് നീലക്കാര്ഡുകള് ഉണ്ടാവില്ലെന്നും ഫിഫ പ്രസിഡന്റ് വ്യക്തമാക്കി.