അത് ഹാലണ്ടോ ഡിബ്രുയിനെയോ അല്ല; പ്രീമിയര് ലീഗിലെ മികച്ച താരമിതാണെന്ന് പെപ് ഗ്വാര്ഡിയോള

'അവന് ഫുട്ബോളിന് വേണ്ടിയാണ് ജീവിക്കുന്നത്'

dot image

ലണ്ടന്: പ്രീമിയര് ലീഗിലെ മികച്ച താരമാരാണെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റര് സിറ്റി കോച്ച് പെപ് ഗ്വാര്ഡിയോള. യുവതാരം ഫില് ഫോഡനെയാണ് ബെസ്റ്റ് പ്ലേയറായി ഗ്വാര്ഡിയോള തിരഞ്ഞെടുത്തത്. സീസണില് മികച്ച പ്രകടനമാണ് ഫോഡന് കാഴ്ചവെക്കുന്നത്. ഈ സീസണില് മാത്രം 18 ഗോളും 10 അസിസ്റ്റുമാണ് ഫോഡന് സിറ്റിക്ക് വേണ്ടി നേടിയത്. ഞായറാഴ്ച നടന്ന മാഞ്ചസ്റ്റര് ഡെര്ബിയില് സിറ്റിയുടെ വിജയശില്പ്പിയായത് 23 കാരനായ ഫോഡന് ആയിരുന്നു.

'ഫില് ഫോഡന് എപ്പോഴും കഴിവുള്ള താരമാണ്. എന്നാലിപ്പോള് അദ്ദേഹം കൂടുതല് പക്വതയുള്ളവനായി മാറി. ഗെയിമിനെക്കുറിച്ച്, പ്രത്യേകിച്ച് പ്രതിരോധത്തിനെ കുറിച്ച് അവന് കൂടുതലായി മനസ്സിലാക്കുകയും ചെയ്യുന്നു', ഗ്വാര്ഡിയോള ബിബിസിയോട് പറഞ്ഞു. 'ഫോഡന് എല്ലാ പൊസിഷനിലും കളിക്കാന് സാധിക്കും. അദ്ദേഹം ഇപ്പോള് ചെയ്യുന്ന കാര്യങ്ങള് വെച്ച് പറയാന് കഴിയും പ്രീമിയര് ലീഗിലെ ഏറ്റവും മികച്ച കളിക്കാരന് ഫോഡന് ആണ്', സ്പാനിഷ് കോച്ച് പറയുന്നു.

മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റി; ഫിൽ ഫോഡന് ഇരട്ട ഗോൾ

ഫോഡന്റെ പ്രതിരോധ അച്ചടക്കത്തെക്കുറിച്ചും ഗ്വാര്ഡിയോള പ്രതികരിച്ചു. 'അതില് ഞങ്ങള് ചര്ച്ച ചെയ്യാറില്ല. പ്രതിരോധ അച്ചടക്കമില്ലാത്ത താരങ്ങള് ടീമില് തുടരില്ല. ഫോഡന് ഫുട്ബോളിനെ സ്നേഹിക്കുന്നു. അവന് ഫുട്ബോളിന് വേണ്ടിയാണ് ജീവിക്കുന്നത്. അതില് അവന് സന്തോഷിക്കുന്നു', ഗ്വാര്ഡിയോള കൂട്ടിച്ചേര്ത്തു.

ഇന്നലെ നടന്ന മാഞ്ചസ്റ്റര് ഡെര്ബിയില് സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളിന്റെ ആവേശവിജയം സ്വന്തമാക്കിയപ്പോള് ഇരട്ടഗോള് നേടിയ ഫില് ഫോഡനാണ് നിര്ണായക പ്രകടനം കാഴ്ചവെച്ചത്. മാഞ്ചസ്റ്റര് യുണൈറ്റഡിനെതിരെ ഒരു ഗോളിന് പിറകില് നിന്ന ശേഷം ഫോഡനിലൂടെ തകര്പ്പന് തിരിച്ചുവരവാണ് സിറ്റി നടത്തിയത്. ആദ്യപകുതിയില് മാര്കസ് റാഷ്ഫോര്ഡിന്റെ ഗോളില് യുണൈറ്റഡ് മുന്നിലെത്തിയപ്പോള് രണ്ടാം പകുതിയില് ഫോഡന് നേടിയ ഇരട്ടഗോളിലാണ് സിറ്റി മുന്നിലെത്തിയത്. ഇഞ്ച്വറി ടൈമില് എര്ലിങ് ഹാലണ്ട് കൂടി സ്കോര് ചെയ്തതോടെ സിറ്റി ആധികാരിക വിജയം ഉറപ്പിച്ചു.

dot image
To advertise here,contact us
dot image