സന്തോഷ് ട്രോഫി; ഷൂട്ടൗട്ടില് മിസോറാമിനോട് തോറ്റു, കേരളം സെമി കാണാതെ പുറത്ത്

പെനാല്റ്റി ഷൂട്ടൗട്ടില് 6-7 എന്ന സ്കോറിനായിരുന്നു കേരളത്തിന്റെ പരാജയം

dot image

ഇറ്റാനഗര്: സന്തോഷ് ട്രോഫി ഫുട്ബോള് ടൂര്ണമെന്റില് കേരളം സെമി കാണാതെ പുറത്ത്. ഇന്ന് നടന്ന ക്വാര്ട്ടര് ഫൈനലില് മിസോറാമിനോട് ഷൂട്ടൗട്ടിലാണ് കേരളം അടിയറവ് പറഞ്ഞത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം ഗോള്രഹിതമായി പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാല്റ്റി ഷൂട്ടൗട്ടില് 6-7 എന്ന സ്കോറിനായിരുന്നു കേരളത്തിന്റെ പരാജയം.

മത്സരത്തിലുടനീളം ഇരുടീമുകള്ക്കും അവസരങ്ങള് ലഭിച്ചെങ്കിലും ഗോളുകളൊന്നും പിറന്നില്ല. പന്ത് കൈവശം വെക്കുന്നതില് മിസോറാം മുന്നിട്ടുനിന്നെങ്കിലും മികച്ച അവസരങ്ങള് സൃഷ്ടിച്ചത് കേരളമാണ്. ഗോള്രഹിതമായതോടെ മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. നിര്ണായകമായ കിക്ക് വി ആര് സുജീഷ് നഷ്ടപ്പെടുത്തിയതോടെ കേരളം സെമി കാണാതെ പുറത്തായി.

ഇനി കളിമാറും; അടിമുടി മാറ്റങ്ങളുമായി യുവേഫ ചാമ്പ്യന്സ് ലീഗ്, പുതിയ ഫോര്മാറ്റ് ഇങ്ങനെ

ഇതോടെ മിസോറാം സെമിയിലെത്തി. മാര്ച്ച് ഏഴിന് നടക്കുന്ന ആദ്യ സെമിയില് മിസോറാം സര്വീസസിനെ നേരിടും. അതേദിവസം നടക്കുന്ന രണ്ടാം സെമിയില് മണിപ്പൂര് ഗോവയെ നേരിടും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us