റിയാദ്: സൗദി പ്രോ ലീഗിൽ ഇനിയുള്ള മത്സരങ്ങളിൽ ബ്രസീലിയൻ താരം ആൻഡേഴ്സൺ ടലിസ്ക കളിക്കില്ല. തുടയ്ക്കേറ്റ പരിക്കിനെ തുടർന്നാണ് താരം കളത്തിൽ നിന്ന് പിന്മാറുന്നത്. എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദ ക്വാർട്ടർ മത്സരം ടലിസ്ക കളിച്ചിരുന്നില്ല. സീസണിൽ ഇതുവരെ 25 മത്സരങ്ങൾ അൽ നസറിനായി കളിച്ച ടലിസ്ക 25 ഗോളുകൾ നേടിയിട്ടുണ്ട്.
പരിക്കുകൾ ഫുട്ബോളിന്റെ ഭാഗമാണ്. എന്നാൽ ഇത് തിരിച്ചുവരവിന്റെ തുടക്കമാണ്. ദൃഢനിശ്ചയമാണ് എല്ലാത്തിലും വലുത്. അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരുമെന്നും ടലിസ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
'എക്കാലത്തെയും മികച്ച താരം മെസ്സി'; എർലിംഗ് ഹാലണ്ട്
ചികിത്സയുടെ ഭാഗമായി ഇറ്റലിയിലാണ് താരം. സൗദി പ്രോ ലീഗ് സീസണിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ. 22 മത്സരങ്ങളിൽ നിന്നായി 53 പോയിന്റും അൽ നസർ നേടിയിട്ടുണ്ട്.