ഈസ്റ്റ്ബംഗാളിനെ തകര്ത്ത് വിജയവഴിയില് തിരിച്ചെത്തി ഗോവ; ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേയ്ക്ക് വീണു

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഗോവയുടെ വിജയഗോള് പിറന്നത്

dot image

പനാജി: ഇന്ത്യന് സൂപ്പര് ലീഗില് എഫ്സി ഗോവയ്ക്ക് വിജയം. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്ത്താണ് ഗോവ വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. അഞ്ച് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഗോവ ഒരു മത്സരം വിജയിക്കുന്നത്.

സ്വന്തം തട്ടകമായ ഫത്തോര്ഡ സ്റ്റേഡിയത്തില് നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഗോവയുടെ വിജയഗോള് പിറന്നത്. 42-ാം മിനിറ്റില് മൊറോക്കന് സ്ട്രൈക്കര് നോഹ സദൗയിയാണ് ഗോവയ്ക്ക് വേണ്ടി വലകുലുക്കിയത്. മുഹമ്മദ് യാസിര് നല്കിയ അസിസ്റ്റില് നിന്നാണ് ഗോള് പിറന്നത്. രണ്ടാം പകുതിയിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഗോവ വിജയം ഉറപ്പിച്ചു.

വിജയത്തോടെ പോയിന്റ് പട്ടികയില് കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഗോവ നാലാമതെത്തി. 17 മത്സരങ്ങളില് നിന്ന് 32 പോയിന്റാണ് ഗോവയുടെ സമ്പാദ്യം. ഇത്രയും മത്സരങ്ങളില് നിന്ന് 29 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. 18 മത്സരങ്ങളില് നിന്ന് 18 പോയിന്റുള്ള ഈസ്റ്റ് ബംഗാള് ഒന്പതാം സ്ഥാനത്താണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us