സന്തോഷ് ട്രോഫി; അവിശ്വസനീയമായ തിരിച്ചുവരവില് ഗോവയ്ക്ക് വിജയം, ഫൈനലില് സര്വീസസ് എതിരാളികള്

മമിസോറാമിനെ തോല്പ്പിച്ചാണ് സര്വീസസ് ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്

dot image

ഇറ്റാനഗര്: സന്തോഷ് ട്രോഫി കലാശപ്പോരില് ഗോവയും സര്വീസസും ഏറ്റുമുട്ടും. ഇന്ന് നടന്ന ആദ്യ സെമിയില് മിസോറാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് തോല്പ്പിച്ചാണ് സര്വീസസ് ഫൈനലിലെത്തിയത്. ഇന്ന് തന്നെ നടന്ന രണ്ടാം സെമിയില് മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ഗോവ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്.

നാടകീയ പോരാട്ടത്തിന് ഒടുവിലായിരുന്നു ഗോവ വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയവും കഴിഞ്ഞ് എക്സ്ട്രാ ടൈം വരെ നീണ്ടുനിന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കായിരുന്നു ഗോവയുടെ വിജയം. മത്സരത്തിന്റെ 18-ാം മിനിറ്റില് നന്ദ്ബം സിങ് നേടിയ ഗോളില് മണിപ്പൂരാണ് ആദ്യം മുന്നിലെത്തിയത്.

90 മിനിറ്റ് വരെ മണിപ്പൂര് ആ ലീഡ് നിലനിര്ത്തിയെങ്കിലും ഇഞ്ച്വറി ടൈമില് ഗോവ തിരിച്ചടിച്ച് സമനില നേടിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. പകരക്കാരനായി എത്തിയ മാരിസ്റ്റോ ഫെര്ണാണ്ടസാണ് ഗോവയുടെ ഹീറോ ആയത്. എക്സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തില് വീണ്ടും മരിസ്റ്റോ ഫെര്ണാണ്ടസ് ലക്ഷ്യം കണ്ടു. 116-ാം മിനിറ്റില് പിറന്ന ഗോളില് ഗോവ വിജയമുറപ്പിച്ചു.

നേരത്തെ മിസോറാമിനെ തോല്പ്പിച്ച് സര്വീസസ് ഫൈനല് ബെര്ത്ത് ഉറപ്പിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് ആറ് തവണ ചാമ്പ്യന്മാരായ സര്വീസസ് മിസോറാമിനെ കീഴടക്കിയത്. 21-ാം മിനിറ്റില് രാഹുല് രാമകൃഷ്ണനും 83-ാം മിനിറ്റില് ബികാഷ് ഥാപ്പയും നേടിയ ഗോളുകളാണ് സര്വീസസിന് തുണയായത്. അധിക സമയത്ത് മത്സാംഫെലയിലൂടെ മിസോറാം തിരിച്ചടിച്ചെങ്കിലും ആശ്വാസഗോള് മാത്രമായി മാറി. ഇത് 12-ാം തവണയാണ് സര്വീസസ് സന്തോഷ് ട്രോഫി ഫൈനലിലെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us