റിയാദ്: സൗദി പ്രോ ലീഗിൽ അൽ നസറിന് ഞെട്ടിക്കുന്ന തോൽവി. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായിരുന്ന അൽ റീഡ് എഫ്സിയാണ് ക്രിസ്റ്റ്യാനോയുടെ സംഘത്തെ തകർത്തെറിഞ്ഞത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ റീഡിന്റെ വിജയം.
18-ാം മിനിറ്റിൽ കരിം എൽ ബെർകൗയുടെ ഗോളിൽ അൽ റീഡ് മുന്നിലെത്തി. പക്ഷേ 24-ാം മിനിറ്റിൽ തന്നെ അൽ നസർ തിരിച്ചടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വോളി പോസ്റ്റിൽ അടിച്ചെങ്കിലും അയ്മാൻ യഹ്യ കൃത്യമായി ഇടപെട്ടു. ഇതോടെ ഗോൾ നില 1-1 ആയി. ആദ്യ പകുതിയിൽ പിന്നീട് ഗോൾ പിറന്നില്ല.
ഒരു സിക്സ് അടിക്കാനുള്ള ആരോഗ്യമെങ്കിലും വേണം; താരങ്ങളെ സൈന്യത്തിനൊപ്പം അയക്കാൻ പാകിസ്താൻ ക്രിക്കറ്റ്Amir Sayoud secures the three points for Al Raed 💥🇩🇿#yallaRSL pic.twitter.com/QLvxfQGULJ
— Roshn Saudi League (@SPL_EN) March 7, 2024
രണ്ടാം പകുതി ആരംഭിച്ചതും അൽ റീഡ് വീണ്ടും പന്ത് വലയിലാക്കി. മൊഹമ്മദ് ഫൗസെർ ആണ് ഗോൾ നേടിയത്. 87-ാം മിനിറ്റിലെ ആമിർ സയുദിന്റെ ഗോൾ നേട്ടം കൂടെയായതോടെ 3-1ന്റെ വിജയം അൽ റീഡ് ആഘോഷിച്ചു.
ക്രിക്കറ്റ് ചരിത്രത്തിൽ മുഴങ്ങിനിൽക്കുന്ന പേര്; സർ വിവിയൻ റിച്ചാർഡ്സിന് പിറന്നാൾമത്സരത്തിന്റെ 72 ശതമാനവും പന്തിനെ നിയന്ത്രിച്ചത് അൽ നസർ ആയിരുന്നു. വിജയത്തോടെ പോയിന്റ് പട്ടികയിൽ അൽ റീഡ് 13-ാം സ്ഥാനത്തേയ്ക്കുയർന്നു. അൽ നസർ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള അൽ റീഡുമായി ഒമ്പത് പോയിന്റിന്റെ വ്യത്യാസമാണ് അൽ നസറിനുള്ളത്.