മലയാളിപ്പെരുമയിൽ പട്ടാളപ്പട; സന്തോഷ് ട്രോഫിയില് മുത്തമിട്ട് സര്വീസസ്

ഏഴാം തവണയാണ് സര്വീസസ് സന്തോഷ് ട്രോഫി ചാമ്പ്യന്മാരാകുന്നത്

dot image

ഇറ്റാനഗര്: സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി സര്വീസസ്. കലാശപ്പോരില് ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പട്ടാളപ്പട തകര്ത്തത്. ഏഴാം തവണയാണ് സര്വീസസ് സന്തോഷ് ട്രോഫി ചാമ്പ്യന്മാരാകുന്നത്.

മലയാളി താരം പി പി ഷഫീല് ആണ് സര്വീസസിന്റെ വിജയഗോള് നേടിയത്. 64-ാം മിനിറ്റില് മറ്റൊരു മലയാളി താരം രാഹുല് രാമകൃഷ്ണന്റെ അസിസ്റ്റില് നിന്നായിരുന്നു ഗോള് പിറന്നത്. രാഹുലിന്റെ പാസില് ഗോവന് ബോക്സിന് 22 വാര അകലെ നിന്നും ഷഫീല് തൊടുത്ത ഷോട്ട് തടഞ്ഞുനിര്ത്താന് ഗോളിക്കായില്ല. കോഴിക്കോട് കപ്പക്കല് സ്വദേശിയാണ് ഷഫീല്.

ഗോളടിച്ചില്ലെങ്കിലും ഗര്നാചോ ഹീറോ; വിജയവഴിയില് തിരിച്ചെത്തി യുണൈറ്റഡ്

ഗോള് വഴങ്ങിയതോടെ ഗോവ ഉണര്ന്നുകളിക്കാന് തുടങ്ങി. അവസാന മിനിറ്റുകളില് സമനില കണ്ടെത്താന് ഗോവ നിരന്തരം ആക്രമണങ്ങള് നടത്തി. എങ്കിലും സര്വീസസ് പ്രതിരോധം ഉറച്ചുനിന്നതോടെ ഗോവയ്ക്ക് ലക്ഷ്യം കണ്ടെത്താനായില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us