'ഈ ഗ്രഹത്തില് ഫുട്ബോള് അറിയുന്ന എല്ലാവര്ക്കും അത് പെനാല്റ്റിയാണ്'; തുറന്നടിച്ച് ക്ലോപ്പ്

പെനാല്റ്റിക്ക് വേണ്ടി ലിവര്പൂള് വാദിച്ചെങ്കിലും റഫറി അനുവദിക്കാതിരുന്നത് വിവാദങ്ങള്ക്ക് വഴിവെച്ചിരുന്നു

dot image

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് ഞായറാഴ്ച നടന്ന ലിവര്പൂള്- മാഞ്ചസ്റ്റര് സിറ്റി മത്സരം സമനിലയില് അവസാനിച്ചിരുന്നു. പോയിന്റ് പട്ടികയില് ഒന്നാം സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിയുകയായിരുന്നു. ആന്ഫീല്ഡില് നടന്ന മത്സരത്തില് ജോണ് സ്റ്റോണ്സിലൂടെ മുന്നിലെത്തിയ സിറ്റിയെ ആദ്യ പകുതിയില് തന്നെ മാക് അലിസ്റ്ററുടെ പെനാല്റ്റി ഗോളിലൂടെയാണ് ലിവര്പൂള് സമനിലയില് തളച്ചത്.

രണ്ടാം പകുതിയില് ഇരുടീമുകളും മികച്ച അവസരങ്ങള് സൃഷ്ടിച്ചെങ്കിലും വിജയഗോള് പിറന്നില്ല. ഫൈനല് വിസിലിന് തൊട്ടുമുന്പ് ജെറെമി ഡോകു പെനാല്റ്റി ബോക്സില് വെച്ച് മാക് അലിസ്റ്ററിനെ ഫൗള് ചെയ്തിരുന്നു. പെനാല്റ്റിക്ക് വേണ്ടി ലിവര്പൂള് വാദിച്ചെങ്കിലും റഫറി അനുവദിക്കാതിരുന്നത് വിവാദങ്ങള്ക്ക് വഴിവെച്ചിരുന്നു. പെനാല്റ്റി നല്കാത്തതില് ലിവര്പൂള് പരിശീലകന് യര്ഗ്ഗന് ക്ലോപ്പ് വിമര്ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

സിറ്റിക്ക് സമനില കുരുക്കിട്ട് ലിവര്പൂള്; ആഴ്സണല് ഒന്നാമത് തന്നെ തുടരും

പെനാല്റ്റി വിധിക്കാത്തതിലൂടെ തങ്ങള്ക്ക് അര്ഹിച്ച മൂന്ന് പോയിന്റ് നേടാനുള്ള അവസരം നിഷേധിച്ചെന്നും ക്ലോപ്പ് പറഞ്ഞു. 'ഈ ഗ്രഹത്തില് ഫുട്ബോള് അറിയുന്ന എല്ലാ ആളുകള്ക്കും അത് പെനാല്റ്റിയാണ്. അത് പെനാല്റ്റിയല്ലെന്ന് കരുതുന്നുണ്ടെങ്കില് നിങ്ങള് ഫുട്ബോള് അറിയുന്ന വ്യക്തിയല്ല', ക്ലോപ്പ് തുറന്നടിച്ചു.

നിലവിലെ ചാമ്പ്യന്മാര്ക്കെതിരെ മികച്ച പ്രകടനമാണ് റെഡ്സ് പുറത്തെടുത്തതെന്നും ക്ലോപ്പ് വ്യക്തമാക്കി. മാഞ്ചസ്റ്റര് സിറ്റിക്ക് വേണ്ടി കളിച്ചതില് വെച്ച് ഏറ്റവും മികച്ച രണ്ടാം പകുതിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അവസാനം പെനാല്റ്റി അനുവദിക്കാതിരുന്നത് മത്സരത്തിലുടനീളം ഞങ്ങള് പുലര്ത്തിയ ആധിപത്യം വിജയമാക്കി മാറ്റാന് സാധിച്ചില്ലെന്നും ക്ലോപ്പ് കൂട്ടിച്ചേര്ത്തു.

ഇരുടീമുകളും സമനില പാലിച്ചതോടെ ആഴ്സണലിന്റെ ഒന്നാം സ്ഥാനത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. 64 പോയിന്റുള്ള ഗണ്ണേഴ്സ് ഒന്നാമത് തന്നെ തുടരുകയാണ്. ഇതേ പോയിന്റുണ്ടെങ്കിലും ഗോള് വ്യത്യാസത്തില് രണ്ടാമതാണ് ലിവര്പൂള്. 63 പോയിന്റുമായി സിറ്റിയാണ് മൂന്നാമത്.

dot image
To advertise here,contact us
dot image