ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് സീസണിലെ ആദ്യ തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മോൺട്രിയൽ എഫ് സിയുടെ വിജയം. സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയാണ് ഇന്റർ മയാമി കളത്തിലിറങ്ങിയത്. പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളിൽ ഇന്റർ മയാമി തന്നെയാണ് ഒന്നാം സ്ഥാനത്ത്.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. ഫെർണാണ്ടോ അൽവാരസ് മോൺട്രിയലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് നിലനിർത്താനും ഇന്റർ മയാമിക്ക് കഴിഞ്ഞു. രണ്ടാം പകുതിയിൽ 71-ാം മിനിറ്റിലാണ് മത്സരത്തിൽ പിന്നീട് ഗോൾ പിറന്നത്. ലിയാൻഡ്രോ കാമ്പാനയുടെ ഗോളിൽ ഇന്റർ മയാമി ഒപ്പമെത്തി.
ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ; സ്വാതിക് സായിരാജ് - ചിരാഗ് ഷെട്ടി സഖ്യത്തിന് കിരീടംനാല് മിനിറ്റിനുള്ളിൽ തന്നെ മത്സരത്തിൽ വീണ്ടും മുന്നിലെത്താൻ മോൺട്രിയലിന് കഴിഞ്ഞു. മാറ്റിയാസ് കൊക്കാറോയാണ് ഗോൾ നേടിയത്. 78-ാം മിനിറ്റിൽ സുനുസി ഇബ്രാഹിം കൂടെ ഗോൾ നേടിയതോടെ മോൺട്രിയലിനെ 3-1ന് മുന്നിലെത്തിച്ചു. 80-ാം മിനിറ്റിലെ ജോർഡി ആൽബയുടെ ഗോൾ മയാമിയുടെ തോൽവി ഭാരം കുറച്ചു.