'ഗോട്ട്' ആരെന്ന ചർച്ചകൾ അവസാനിപ്പിക്കാം; മെസ്സി മികച്ച താരമായതിന് കാരണമുണ്ടെന്ന് റൊണാൾഡോ

ഈ തലമുറയിലെ ഏറ്റവും മികച്ച സ്ട്രൈക്കർ കിലിയൻ എംബാപ്പെയെന്നും ബ്രസീലിയൻ മുൻ താരം

dot image

മാറക്കാന: ഫുട്ബോൾ ചരിത്രത്തിൽ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് ബ്രസീലിന്റെ മുൻ താരം റൊണാൾഡോ നസരിയോ. ഏകദേശം രണ്ട് പതിറ്റാണ്ടിനടത്തും ബ്രസീലിയൻ ഫുട്ബോളിൽ നിറഞ്ഞുനിന്ന താരം. എന്നാൽ ആധുനിക ഫുട്ബോളിലെ മികച്ച താരം ആരെന്ന് ചോദിച്ചാൽ ബ്രസീലിയൻ ഇതിഹാസത്തിന് ഒറ്റ ഉത്തരമേയുള്ളു.

അർജന്റീനൻ താരം ലയണൽ മെസ്സിയാണ് റൊണാൾഡോയുടെ എക്കാലത്തെയും മികച്ച താരം. ബ്രസീലിയൻ മുൻ താരം ഇക്കാര്യം പലതവണ ആവർത്തിച്ചു കഴിഞ്ഞു. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മെസ്സി മറികടക്കുന്നതിനും കാരണമുണ്ട്. അഞ്ച് തവണ ബലോൻ ദ് ഓർ നേടിയിട്ടുണ്ട് ക്രിസ്റ്റ്യാനോ. എന്നാൽ മെസ്സിയുടെ ബലോൻ ദ് ഓർ നേട്ടം എട്ടാണ്. കിരീട നേട്ടങ്ങളിലും മെസ്സിയാണ് മുന്നിൽ. അതിൽ ഒരു ലോകകപ്പും ഉൾപ്പെടുന്നുന്നു. 'ഗോട്ട്' ആരെന്ന ചർച്ചകൾ അവസാനിപ്പിക്കാമെന്നും റൊണാൾഡോ വ്യക്തമാക്കി.

യുവതാരങ്ങൾക്ക് വഴിയൊരുക്കാൻ വിരാട് കോഹ്ലി തയ്യാറാകണം; ആവശ്യവുമായി അജിത് അഗാർക്കർ

പുതിയ തലമുറയിലെ ഏറ്റവും മികച്ച സ്ട്രൈക്കർ കിലിയൻ എംബാപ്പെയെന്നും റൊണാൾഡോ പറഞ്ഞു. റയൽ മാഡ്രിഡിലെ എംബാപ്പെയുടെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ്. റയലിൽ കളിക്കുമ്പോൾ എംബാപ്പെയ്ക്ക് ബലോൻ ദ് ഓർ ഉൾപ്പടെ വിജയിക്കാൻ കഴിയുമെന്നും റൊണാൾഡോ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us