ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് ചെല്സിക്ക് വിജയം. ന്യൂകാസില് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തില് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ചെല്സി സ്വന്തമാക്കിയത്. ചെല്സിക്ക് വേണ്ടി നിക്കോളാസ് ജാക്സണ്, കോള് പാമര്, മിഖൈലോ മ്യൂഡ്രിക് എന്നിവര് ലക്ഷ്യം കണ്ടു.
STOP THAT MUDRYK. 🔥
— Chelsea FC (@ChelseaFC) March 11, 2024
🔵 3-1 ⚫️ [76] #CFC | #CheNew pic.twitter.com/eeEeixKSBI
സ്വന്തം തട്ടകമായ സ്റ്റാംഫോര്ഡ് ബ്രിഡ്ജില് നടന്ന മത്സരത്തിന്റെ തുടക്കം തന്നെ ലീഡെടുക്കാന് ചെല്സിക്ക് കഴിഞ്ഞു. ആറാം മിനിറ്റില് നിക്കോളാസ് ജാക്സണാണ് ചെല്സിയെ മുന്നിലെത്തിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് നിമിഷങ്ങള്ക്ക് മുന്പ് അലെക്സാണ്ടര് ഐസകിലൂടെ സമനില പിടിക്കാന് ന്യൂകാസിലിന് സാധിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ കോള് പാമറിലൂടെ വീണ്ടും ചെല്സി മുന്നിലെത്തി. 76-ാം മിനിറ്റില് മിഖൈലോ മ്യൂഡ്രിക് ചെല്സിയുടെ ലീഡുയര്ത്തി. 90-ാം മിനിറ്റില് ജേക്കബ് മര്ഫിയിലൂടെ ന്യൂകാസില് ഒരു ഗോള് മടക്കിയെങ്കിലും വിജയത്തിലെത്താനായില്ല.
'ഈ ഗ്രഹത്തില് ഫുട്ബോള് അറിയുന്ന എല്ലാവര്ക്കും അത് പെനാല്റ്റിയാണ്'; തുറന്നടിച്ച് ക്ലോപ്പ്വിജയം സ്വന്തമാക്കിയെങ്കിലും പട്ടികയില് ന്യൂകാസിലിന് താഴെയാണ് ചെല്സി. 28 മത്സരങ്ങളില് 40 പോയിന്റുമായി പത്താം സ്ഥാനത്താണ് ന്യൂകാസില്. 27 മത്സരങ്ങളില് നിന്ന് 39 പോയിന്റുള്ള ചെല്സി 11-ാമതാണ്.