ഐ എസ് എൽ സീസണിലെ ആദ്യ ഇന്ത്യൻ ഹാട്രിക്; വിക്രം പ്രതാപ് സിംഗിന്റെ ചിറകിലേറി മുംബൈ ഒന്നാമത്

മത്സരം തുടങ്ങിയത് തന്നെ വിക്രം പ്രതാപ് സിംഗിന്റെ ഗോളിലൂടെയാണ്.

dot image

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മുംബൈയുടെ വിജയം. സ്ട്രൈക്കർ വിക്രം പ്രതാപ് സിംഗ് സീസണിലെ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. വമ്പൻ ജയത്തോടെ പോയിന്റ് ടേബിളിൽ മോഹൻ ബഗാനെ മറികടന്ന് ഒന്നാമതെത്താനും മുംബൈ സിറ്റിക്ക് കഴിഞ്ഞു.

മത്സരം തുടങ്ങിയത് തന്നെ വിക്രം പ്രതാപ് സിംഗിന്റെ ഗോളിലൂടെയാണ്. മൂന്നാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ഒരുക്കിയ ഓഫ്സൈഡ് കെണി വിദഗ്ധമായി മറികടന്ന വിക്രം ആദ്യ ഗോൾ നേടി. 10-ാം മിനിറ്റിൽ താരം തന്റെ രണ്ടാം ഗോൾ വലയിലെത്തിച്ചു. ഇത്തവണ ബിപിൻ സിംഗിന്റെ ഷോട്ട് തടഞ്ഞ നോർത്ത് ഈസ്റ്റ് കീപ്പർ ഗുർമീതിന് പിഴച്ചു. പന്ത് സ്വീകരിച്ച വിക്രം പ്രതാപ് മികച്ചൊരു ഹെഡറിലൂടെ ഗോൾ നേടി.

മുംബൈയെ തകർത്തത് എല്ലീസ് പെറി ഒറ്റയ്ക്ക്; വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ബൗളിംഗ്

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ലഭിച്ച പെനാൽറ്റി യോൽ വാൻ നീഫ് വലയിലാക്കി. ഇതോടെ മുംബൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായി. 79-ാം മിനിറ്റിൽ മലയാളി താരം ജിതിൻ എം എസ് നേടിയ ഗോളാണ് നോർത്ത് ഈസ്റ്റിന് ആശ്വാസമായത്. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ വിക്രം പ്രതാപ് സിംഗ് തന്റെ ഹാട്രിക് പൂർത്തിയാക്കി.

dot image
To advertise here,contact us
dot image