ലണ്ടൻ: ഈ സീസണിന് ശേഷം ലിവർപൂൾ വിടുമെന്ന തന്റെ തീരുമാനത്തിന് മാറ്റമുണ്ടാകില്ലെന്ന് യർഗൻ ക്ലോപ്പ്. ലിവർപൂളിലേക്ക് മൈക്കൽ എഡ്വേർഡ്സിന്റെ തിരിച്ചുവരവിന് പിന്നാലെ ക്ലോപ്പ് തീരുമാനം മാറ്റിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ക്ലോപ്പുമായി വലിയ സൗഹൃദം പങ്കിടുന്നയാളാണ് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടർ കൂടിയായ മൈക്കൽ എഡ്വേർഡ്സ്. 2022ലാണ് എഡ്വേർഡ്സ് ക്ലബ് വിട്ടത്.
താനും എഡ്വേർഡ്സുമായി സംസാരിച്ചെന്നും എന്നാൽ ലിവർപൂൾ വിടുന്ന കാര്യം ചർച്ചയിലേക്ക് വന്നില്ലെന്നും ക്ലോപ്പ് പ്രതികരിച്ചു. ഇംഗ്ലണ്ടിൽ ഇനിയൊരു ക്ലബിനെ പരിശീലിപ്പിക്കാൻ താനില്ല. ലിവർപൂളാണ് തനിക്ക് ലോകത്തിലെ ഏറ്റവും വലിയ ക്ലബ്. താൻ സന്തോഷവാനാണ്. ലിവർപൂൾ വിടുന്ന താൻ ഏറ്റവും മികച്ച സ്ഥലത്ത് എത്തുമെന്നും ക്ലോപ്പ് വ്യക്തമാക്കി.
കിംഗ് കോഹ്ലി വേണ്ടേ ഇന്ത്യൻ ടീമിൽ ? ട്വന്റി 20 ലോകകപ്പിന് മുമ്പെ ആരാധകർക്ക് നിരാശ12 വർഷത്തെ ലിവർപൂൾ ജീവിതമാണ് ക്ലോപ്പ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. സീസണിൽ കിരീടനേട്ടങ്ങൾ സ്വന്തമാക്കാനും ലിവർപൂളിന്റെ ശ്രമമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തും എഫ് എ കപ്പിൽ ക്വാർട്ടർ ഫൈനലിലും ലിവർപൂൾ എത്തിയിട്ടുണ്ട്.