ഇത്തവണ ആരാകും പ്രീമിയർ ലീഗ് ചാമ്പ്യന്മാർ; റൊണാൾഡോയുടെ പ്രവചനം

മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ആഴ്സണലും കിരീടപ്പോരിൽ ഒപ്പത്തിനൊപ്പം മുന്നേറുന്നു.

dot image

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരിൽ ശക്തമായ പോരാട്ടം തുടരുകയാണ്. നിലവിലത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയ്ക്കൊപ്പം ലിവർപൂളും ആഴ്സണലും കിരീടപ്പോരിൽ ഒപ്പത്തിനൊപ്പം മുന്നേറുന്നു. ആഴ്സണലിനും ലിവർപൂളിനും 64 വീതം പോയിന്റുള്ളപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് 63 പോയിന്റാണുള്ളത്. അതിനിടെ ഇത്തവണത്തെ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ആരാകുമെന്ന് പ്രവചിക്കുകയാണ് ബ്രസീൽ മുൻ ഇതിഹാസം റൊണാൾഡോ നസരിയോ.

പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് നിലനിർത്തുമെന്നാണ് റൊണാൾഡോയുടെ പ്രവചനം. ഇംഗ്ലീഷ് പ്രസിദ്ധീകരണായ ഡെയ്ലി മെയിലിനോട് ഒറ്റ വാക്കിലാണ് റൊണാൾഡോ പ്രതികരിച്ചത്. എന്തായാലും പോയിന്റ് ടേബിളിൽ കടുത്ത പോരാട്ടം നേരിടുന്ന സിറ്റിക്ക് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.

കിംഗ് കോഹ്ലി വേണ്ടേ ഇന്ത്യൻ ടീമിൽ ? ട്വന്റി 20 ലോകകപ്പിന് മുമ്പെ ആരാധകർക്ക് നിരാശ

ഈ സീസണിൽ ക്ലബ് വിടുന്ന പരിശീലകൻ യർഗൻ ക്ലോപ്പിനായി കിരീടം നേടുകയാണ് ലിവർപൂളിന്റെ ലക്ഷ്യം. അടുത്ത മത്സരത്തിൽ ബ്രൈറ്റൺ ആണ് ക്ലോപ്പിന്റെ സംഘത്തിന്റെ എതിരാളികൾ. കഴിഞ്ഞ സീസണിൽ മുന്നിൽ നിന്ന ശേഷം അവസാന മത്സരങ്ങളിലെ തിരിച്ചടികളാണ് ആഴ്സണലിന് കിരീടം നഷ്ടപ്പെടുത്തിയത്. ഇത്തവണ കിരീടം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഗണ്ണേഴ്സ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us