ഹാവെര്ട്സ്, ഞാൻ കാത്തിരിക്കുന്നത് നിനക്ക് വേണ്ടി; ഗണ്ണേഴ്സിന് സന്ദേശവുമായി തോമസ് മുള്ളർ

നമ്മുക്ക് കാണാം ഗണ്ണേഴ്സ്. തോമസ് മുള്ളര് ഇന്സ്റ്റാഗ്രമില് കുറിച്ചു.

dot image

ബെര്ലിന്: യുവേഫ ചാമ്പ്യന്സ് ലീഗ് ക്വാര്ട്ടര് ഫൈനലിന്റെ മത്സരക്രമം പുറത്തുവന്നു. ജര്മ്മന് ചാമ്പ്യന്മാരായ ബയേണ് മ്യൂണിക്കിനെ നേരിടുന്നത്. ഇംഗ്ലീഷ് ക്ലബ് ആഴ്സണലാണ്. പിന്നാലെ ആഴ്സണലിലെ സുഹൃത്ത് കെയ് ഹാവെര്ട്സിന് സൗഹൃദം സന്ദേശം അയച്ചിരിക്കുകയാണ് ബയേണ് താരം തോമസ് മുള്ളര്.

പ്രിയ സുഹൃത്ത് കെയ് ഹാവെര്ട്സ്, ചാമ്പ്യന്സ് ലീഗില് ആഴ്സണലാണ് ബയേണിന് എതിരാളികള്. എന്നാല് ഞാന് കാത്തിരിക്കുന്നത് നിണക്ക് വേണ്ടിയാണ്. ഇതൊരു മികച്ച മത്സരക്രമമാണ്. രണ്ട് മികച്ച ടീമുകള്. രണ്ട് മികച്ച നഗരങ്ങളിലെ മികച്ച സ്റ്റേഡിയത്തില് എറ്റുമുട്ടുന്നു. ബയേണിന് ആഴ്സണല് കടുത്ത എതിരാളികളാണ്. എങ്കിലും ഞാന് പോസിറ്റീവായി ചിന്തിക്കുന്നു. നമ്മുക്ക് കാണാം ഗണ്ണേഴ്സ്. തോമസ് മുള്ളര് ഇന്സ്റ്റാഗ്രമില് കുറിച്ചു.

ദ ത്രീ ഹീറോസ് ഓഫ് എ മാച്ച്; ഈഡൻ ഗാർഡനിലെ ചരിത്ര ദിനത്തിന് ഇന്ന് 23 വർഷം

കഴിഞ്ഞ 11 തവണയും ജര്മ്മന് ഫുട്ബോളിന്റെ ചാമ്പ്യന്മാര് ബയേണ് മ്യൂണിക്കായിരുന്നു. എന്നാല് ഇത്തവണ ബുന്ദസ്ലീഗയില് ബയേണ് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ചാമ്പ്യന്സ് ലീഗിലൂടെ ക്ലബിന്റെ തിരിച്ചുവരവിനുള്ള അവസരവുമാണ് ലഭിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us