എംബാപ്പെയ്ക്ക് പകരം റാഷ്ഫോർഡിനെ നോട്ടമിട്ട് പി എസ് ജി; മറുപടിയുമായി ടെൻ ഹാഗ്

കഴിഞ്ഞ സീസണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 30 ഗോളുകൾ അടിച്ച താരമാണ് റാഷ്ഫോർഡ്.

dot image

ലണ്ടൻ: ഈ സീസണിനൊടുവിൽ പി എസ് ജി വിടാൻ ഒരുങ്ങുകയാണ് സൂപ്പർ താരം കിലിയൻ എംബാപ്പെ. റയൽ മാഡ്രിഡിലേക്കാണ് ഫ്രഞ്ച് ക്യാപ്റ്റൻ ചേക്കേറുന്നത്. സൂപ്പർ താരത്തെ വിട്ടുകൊടുക്കുമ്പോൾ പകരക്കാരെയും പി എസ് ജി പരിഗണിക്കുന്നുണ്ട്. അതിൽ മുൻനിരയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർകസ് റാഷ്ഫോർഡാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്.

കഴിഞ്ഞ കൊല്ലം നാല് വർഷത്തെ കരാറിലാണ് റാഷ്ഫോർഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലനിർത്തിയത്. ട്രാൻസ്ഫർ ജാലകത്തിൽ വെയ്ക്കുമായിരുന്നെങ്കിൽ ഇത്രയധികം വർഷത്തേയ്ക്ക് താരവുമായി കരാറിലെത്തുമായിരുന്നില്ല. റാഷ്ഫോർഡിന്റെ പി എസ് ജിയിലേക്കുള്ള മാറ്റം ഉണ്ടാകില്ലെന്നും ടെൻ ഹാഗ് വ്യക്തമാക്കി.

ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലകനാകാൻ താൽപ്പര്യമുണ്ട്; തുറന്ന് പറഞ്ഞ് പി ആർ ശ്രീജേഷ്

കഴിഞ്ഞ സീസണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 30 ഗോളുകൾ അടിച്ച താരമാണ് റാഷ്ഫോർഡ്. എന്നാൽ ഈ സീസണിൽ താരത്തിന് ആ പ്രകടനം ആവർത്തിക്കാൻ കഴിയുന്നില്ല. പിന്നാലെയാണ് ഇംഗ്ലീഷ് താരത്തെ ട്രാൻസ്ഫർ ജാലകത്തിൽ വെച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us