ലണ്ടന്: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര് സിറ്റി എഫ് എ കപ്പ് സെമിയില്. എത്തിഹാദ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ന്യൂകാസിലിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് സിറ്റി സെമി ബെര്ത്ത് ഉറപ്പിച്ചത്. ബെര്ണാഡോ സില്വയാണ് സിറ്റിയുടെ രണ്ട് ഗോളുകളും നേടിയത്. വിജയത്തോടെ എഫ് എ കപ്പിന്റെ ചരിത്രത്തില് തുടര്ച്ചയായി ആറ് തവണ സെമിയിലെത്തുന്ന ആദ്യ ടീമായി സിറ്റി മാറി.
A new record! 🙌#ManCity https://t.co/ybv7TFX0No pic.twitter.com/6emlu05ulk
— Manchester City (@ManCity) March 16, 2024
മത്സരത്തിന്റെ 13-ാം മിനിറ്റിലാണ് ബെര്ണാഡോ സില്വയുടെ ആദ്യ ഗോള് പിറന്നത്. 31-ാം മിനിറ്റില് സില്വ തന്നെ സിറ്റിയുടെ ലീഡ് രണ്ടാക്കി ഉയര്ത്തി. എര്ലിങ് ഹാലണ്ടിനും ജെറെമി ഡോകുവിനും ലീഡുയര്ത്താനുള്ള നിരവധി സാഹചര്യങ്ങള് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.
മാഞ്ചസ്റ്റര് സിറ്റിയും കവന്ട്രി സിറ്റി എഫ്സിയുമാണ് നിലവില് എഫ് എ കപ്പില് സെമി ബെര്ത്ത് ഉറപ്പിച്ച ടീമുകള്. വോള്വ്സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്ക് വീഴ്ത്തിയാണ് കവന്ട്രി സെമിയിലെത്തിയത്.