ഗുവാഹത്തി: ലോകകപ്പ് യോഗ്യത മത്സരങ്ങളില് മൂന്നാം റൗണ്ടില് എത്താന് സാധിച്ചില്ലെങ്കില് താന് രാജിവെക്കുമെന്ന് ഇന്ത്യന് ഫുട്ബോള് ടീം പരിശീലകന് ഇഗോര് സ്റ്റിമാക്. കഴിഞ്ഞ എവേ മത്സരത്തില് അഫ്ഗാനിസ്ഥാനോട് ഇന്ത്യ സമനില വഴങ്ങിയതോടെ കോച്ച് സ്റ്റിമാക്കിനെതിരെ വലിയ വിമര്ശനങ്ങള് ഉയര്ന്നിരുന്നു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഹോം മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യന് ടീമിനെ മൂന്നാം റൗണ്ടിലെത്തിക്കാന് സാധിച്ചില്ലെങ്കില് ഞാന് പരിശീലക സ്ഥാനം ഒഴിയും. അഞ്ച് വര്ഷം ചെയ്ത ജോലിയുടെ എല്ലാ ഫലവും കണക്കിലെടുത്ത് അഭിമാനത്തോടെ ഞാന് രാജിവെക്കും', സ്റ്റിമാക് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മൂന്നാം റൗണ്ടിലേക്ക് മുന്നേറാന് ഇന്ത്യയ്ക്ക് ഇപ്പോഴും സാധിക്കുമെന്നും സ്റ്റിമാക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര ഫുട്ബോളിൽ 150-ാം മത്സരം,സുനിൽ ഛേത്രിക്ക് എ ഐ എഫ് എഫിന്റെ ആദരംനിലവില് യോഗ്യത റൗണ്ട് ഗ്രൂപ്പില് നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരായ എവേ ലെഗ് മത്സരത്തില് ഗോള് രഹിത സമനിലയാണ് ഇന്ത്യ വഴങ്ങിയിരുന്നത്. ചൊവ്വാഴ്ച ഗുവാഹത്തിയില് വെച്ചാണ് അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ഹോം മത്സരം. മൂന്നാം റൗണ്ടിലേക്ക് എത്തണമെങ്കില് സുനില് ഛേത്രിക്കും സംഘത്തിനും ഈ മത്സരത്തില് വിജയം അനിവാര്യമാണ്.