ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ചെൽസി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ചെൽസി വിജയം കുറിച്ചത്. മത്സരത്തിന്റെ അവസാന നിമിഷം വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലായിരുന്നു. എന്നാൽ 100, 101 മിനിറ്റുകളിലെ ഗോളുകളിലൂടെ ചെൽസി വിജയം തട്ടിയെടുത്തു.
Cole's second penalty of the evening dispatched with effortless ease. 🔥#CFC | #CheMun pic.twitter.com/EOIfcaUFkL
— Chelsea FC (@ChelseaFC) April 5, 2024
മത്സരത്തിന്റെ നാലാം മിനിറ്റിൽ കോനോർ ഗല്ലഗെറിന്റെ ഗോളിൽ ചെൽസി മുന്നിലെത്തി. 19-ാം മിനിറ്റിൽ കോൾ പാൽമറിന്റെ ഗോൾ ചെൽസിയുടെ ലീഡ് ഉയർത്തി. എന്നാൽ 34-ാം മിനിറ്റിൽ അലക്സാണ്ട്രോ ഗർനാച്ചോ, 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോളുകൾ നേടി.
Conor's goal that got us going! 💪#CFC | #CheMun pic.twitter.com/vR3G6uDBTy
— Chelsea FC (@ChelseaFC) April 5, 2024
67-ാം മിനിറ്റിലെ അലക്സാണ്ട്രോ ഗർനാച്ചോയുടെ രണ്ടാം ഗോളിലൂടെ യുണൈറ്റഡ് സംഘം മുന്നിലെത്തി. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന യുണൈറ്റഡിനെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലെ ഗോളുകളിലൂടെ കോൾ പാൽമർ തകർത്തെറിഞ്ഞു.