പക്കാ 'ഡി ബ്രുയ്നെ ഷോ'; ക്രിസ്റ്റല് പാലസ് തകര്ത്ത് സിറ്റി, കിരീടപോരാട്ടത്തില് ലിവര്പൂളിനൊപ്പം

വിജയത്തോടെ പോയിന്റ് പട്ടികയില് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാന് സിറ്റിക്ക് സാധിച്ചു

dot image

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് തകര്പ്പന് വിജയവുമായി മാഞ്ചസ്റ്റര് സിറ്റി. ഇന്ന് നടന്ന മത്സരത്തില് ക്രിസ്റ്റല് പാലസിനെ രണ്ടിനെതിരെ നാല് ഗോളുകള്ക്ക് തകര്ത്താണ് സിറ്റി നിര്ണായക വിജയം സ്വന്തമാക്കിയത്. രണ്ട് ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ സൂപ്പര് താരം കെവിന് ഡി ബ്രുയ്നെയാണ് സിറ്റിയുടെ ഹീറോ. വിജയത്തോടെ പോയിന്റ് പട്ടികയില് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാന് സിറ്റിക്ക് സാധിച്ചു.

ഹോം ഗ്രൗണ്ടായ സെല്ഹര്സ്റ്റ് പാര്ക്കില് നടന്ന മത്സരത്തിന്റെ തുടക്കം തന്നെ ലീഡെടുക്കാന് ക്രിസ്റ്റല് പാലസിനായി. മൂന്നാം മിനിറ്റില് ജീന്-ഫിലിപ്പ് മറ്റേറ്റ നേടിയ ഗോളിലൂടെയാണ് ക്രിസ്റ്റല് പാലസ് മുന്നിലെത്തിയത്. എന്നാല് ക്രിസ്റ്റല് പാലസിന് വെറും പത്ത് മിനിറ്റ് മാത്രമാണ് ലീഡ് കാത്തുസൂക്ഷിക്കാന് കഴിഞ്ഞത്. 13-ാം മിനിറ്റില് കെവിന് ഡി ബ്രുയ്നെയുടെ ഗംഭീര സ്ട്രൈക്കിലൂടെ സിറ്റി തിരിച്ചടിച്ചു. ആദ്യ പകുതിയില് നിരവധി അവസരങ്ങള് സൃഷ്ടിച്ചെങ്കിലും ലീഡെടുക്കാന് സിറ്റിക്ക് സാധിച്ചില്ല.

'ബട്ലര് ചരിതം'; ഐപിഎല്ലില് സ്വപ്നനേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം

രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ലീഡ് എടുത്ത് സിറ്റി മത്സരത്തിലേക്ക് തിരിച്ചുവന്നു. 47-ാം മിനിറ്റില് യുവതാരം റികോ ലൂയിസിലൂടെയാണ് സിറ്റി മുന്നിലെത്തിയത്. ശേഷം സൂപ്പര് സ്ട്രൈക്കര് എര്ലിങ് ഹാലണ്ടിന്റെ ഊഴമായിരുന്നു. 66-ാം മിനിറ്റില് ഡി ബ്രുയ്നെയുടെ അസിസ്റ്റില് ഹാലണ്ട് സിറ്റിയുടെ മൂന്നാം ഗോള് നേടി. 70-ാം മിനിറ്റില് വീണ്ടും ഗോള് നേടിക്കൊണ്ട് ഡി ബ്രുയ്നെ സിറ്റിയുടെ വിജയം പൂര്ത്തിയാക്കി. 86-ാം മിനിറ്റില് ഒഡ്സോണ് എഡ്വേര്ഡ് ക്രിസ്റ്റല് പാലസിന് വേണ്ടി ഒരു ഗോള് കൂടി മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.

വിജയത്തോടെ സിറ്റി 70 പോയിന്റ് നേടി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഒന്നാമതുള്ള ലിവര്പൂളിനും 70 പോയിന്റാണുള്ളത്. എങ്കിലും ഒരു മത്സരം കുറവ് കളിച്ചതും ഗോള് ഡിഫറന്സുമാണ് ലിവര്പൂളിന് മുന്തൂക്കം നല്കുന്നത്. 30 പോയിന്റുകള് മാത്രമുള്ള ക്രിസ്റ്റല് പാലസ് 14-ാമതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us