ബെർലിൻ: ജർമ്മൻ ഫുട്ബോളിൽ പുതിയൊരു ചരിത്രം പിറന്നിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ബുന്ദസ്ലിഗയിൽ ബയർ ലെവര്കൂസൻ ചാമ്പ്യന്മാരായി. സാബി അലോന്സോയുടെ ലെവർകുസൻ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് വെർഡർ ബ്രെമനെ തോൽപ്പിച്ചാണ് കിരീടം ഉറപ്പിച്ചത്. 29 മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ 25 ജയം ഉൾപ്പടെ 79 പോയിന്റ് നേടിക്കഴിഞ്ഞു.
HISTORY MADE! 🤩#Winnerkusen #DeutscherMeisterSVB pic.twitter.com/xNHvrNApVS
— Bayer 04 Leverkusen (@bayer04_en) April 14, 2024
രണ്ടാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക് 29 മത്സരങ്ങളിൽ നിന്ന് 63 പോയിന്റേ നേടാൻ കഴിഞ്ഞിട്ടുള്ളു. കഴിഞ്ഞ 11 വർഷം ബുന്ദസ്ലിഗ ചാമ്പ്യന്മാരെന്ന ബയേണ് മ്യൂണികിന്റെ റെക്കോർഡും ഇവിടെ തകർന്ന് വീഴുകയാണ്. 1993ന് ശേഷം ഇതാദ്യമായാണ് ലെവര്കൂസൻ ഒരു കിരീടം സ്വന്തമാക്കുന്നത്.
ആസ്റ്റൺ 'വില്ലൻസ്'; പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഗണ്ണേഴ്സ് വീണുYAAAAAAAAAAAAAAAAAASSSSSSSSSSS!!!#Winnerkusen #DeutscherMeisterSVB pic.twitter.com/hLZEnVu2Lo
— Bayer 04 Leverkusen (@bayer04_en) April 14, 2024
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം വിട്ടെത്തിയ ഹാരി കെയ്ന് ഈ സീസണും കിരീടമില്ലാതെ അവസാനിപ്പിക്കേണ്ടി വരും. ടോട്ടനത്തിൻ്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് ഹാരി കെയ്ൻ. എങ്കിലും പ്രധാന കിരീടങ്ങളൊന്നും ഇംഗ്ലണ്ട് ദേശീയ ടീം നായകന് നേടാൻ കഴിഞ്ഞിട്ടില്ല.