ബെര്ലിന്: ജര്മ്മന് ഫുട്ബോളില് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബയര് ലെവര്കൂസന്. ചരിത്രത്തില് ആദ്യമായി ബുന്ദസ്ലിഗ ലെവര്കൂസന് ചാമ്പ്യന്മാരായി. കഴിഞ്ഞ 11 വര്ഷം ബുന്ദസ്ലിഗ ചാമ്പ്യന്മാരെന്ന ബയേണ് മ്യൂണികിന്റെ റെക്കോര്ഡ് തകര്ന്ന് വീണു.
1993ന് ശേഷം ഇതാദ്യമായാണ് ലെവര്കൂസന് ഒരു കിരീടം സ്വന്തമാക്കുന്നത്. പിന്നാലെ ഞങ്ങളുടെ വിജയങ്ങള് തുടങ്ങിയിട്ടേയുള്ള എന്നാണ് ലെവര്കൂസന് പരിശീലകന് സാബി അലോന്സയുടെ നിലപാട്. കഴിയാവുന്നത്ര ദൂരം ഇനിയും പോകണം. ഈ വിജയം സന്തോഷം നല്കുന്നു. ഇന്നും നാളെയും ഞങ്ങള്ക്ക് ആഘോഷിക്കണമെന്നും അലോന്സ പ്രതികരിച്ചു.
ജർമ്മനിയിൽ ചരിത്രം പിറന്നു; ബുന്ദസ്ലിഗയിൽ ആദ്യമായി ബയർ ലെവര്കൂസൻ ചാമ്പ്യൻസ്യുവേഫ യൂറോപ്പ ലീഗും ജര്മ്മന് കപ്പുമാണ് ലെവര്കൂസന് മുന്നിലുള്ള അടുത്ത പ്രധാന ടൂര്ണമെന്റുകള്. യൂറോപ്പ ലീഗിന്റെ ആദ്യ പാദം ക്വാര്ട്ടറില് ലെവര്കൂസന് വെസ്റ്റ് ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പ്പിച്ചു. എപ്രില് 19നാണ് രണ്ടാം പാദം. മെയ് 25ന് നടക്കുന്ന ജര്മ്മന് കപ്പിന്റെ ഫൈനലിലേക്കും ലെവര്കൂസന് വിജയിച്ചിട്ടുണ്ട്.