മാഡ്രിഡ്: യുവേഫ ചാമ്പ്യന്സ് ലീഗില് ഇന്ന് ക്വാര്ട്ടര് ഫൈനല് രണ്ടാം പാദ പോരാട്ടങ്ങള്. ബാഴ്സലോണ- പിഎസ്ജി, അത്ലറ്റികോ മാഡ്രിഡ്- ബൊറൂസിയ ഡോര്ട്ട്മുണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുക. ഇന്ന് രാത്രി 12.30നാണ് മത്സരങ്ങള്. നാളെ ബയേണ് മ്യൂണിക്- ആഴ്സണല്, മാഞ്ചസ്റ്റര് സിറ്റി- റയല് മാഡ്രിഡ് മത്സരങ്ങളും അരങ്ങേറും.
ബാഴ്സലോണയും പിഎസ്ജിയും തമ്മിലുള്ള രണ്ടാം പാദ മത്സം നടക്കുന്നത് ബാഴ്സലോണയില് വെച്ചാണ്. പാരീസില് നടന്ന ആദ്യപാദത്തില് 3-2 എന്ന സ്കോറിന് ബാഴ്സ വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം തട്ടകത്തില് നടക്കുന്ന ഇന്നത്തെ മത്സരത്തില് വിജയിച്ച് സെമിയിലേക്ക് ടിക്കറ്റെടുക്കാനാണ് ബാഴ്സ ഇറങ്ങുന്നത്.
'നോക്ക് സഞ്ജൂ, ഞാനും ക്യാച്ച് ചെയ്യും'; ഗ്ലൗവില് പന്ത് വെച്ച് ആവേശ് ഖാന്റെ കിടിലന് മറുപടിരണ്ടാം ക്വാര്ട്ടര് മത്സരം നടക്കുന്നത് ജര്മ്മനിയില് വെച്ചാണ്. ഡോര്ട്ട്മുണ്ട് ഹോം തട്ടകത്തില് വെച്ച് അത്ലറ്റികോ മാഡ്രിഡിനെ നേരിടും. മാഡ്രിഡില് നടന്ന ആദ്യപാദത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് മാഡ്രിഡ് വിജയം സ്വന്തമാക്കിയിരുന്നു. എവേ ഗ്രൗണ്ടിലും വിജയം തുടരാനായാല് മാഡ്രിഡിന് സെമി ബെര്ത്ത് ഉറപ്പിക്കാം.