പാരീസ് സെമി ഫൈനൽസ്; രണ്ടാം പാദത്തിൽ ബാഴ്സ വീണു

29-ാം മിനിറ്റിൽ റൊണാൾഡ് അറൗജോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്.

dot image

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ തകർത്ത് പി എസ് ജി സെമിയിൽ. ആദ്യ പാദത്തിൽ 2-3ന് പരാജയപ്പെട്ട ശേഷമാണ് പി എസ് ജിയുടെ തിരിച്ചുവരവ്. രണ്ടാം പാദത്തിൽ 4-1ന് പി എസ് ജി വിജയിച്ചു. ഇതോടെ അന്തിമ ഫലം 6-4 എന്നായി. കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ പി എസ് ജി വിജയത്തിൽ നിർണായകമായി.

രണ്ടാം പാദത്തിന്റെ ആദ്യ പകുതിയിൽ റാഫീഞ്ഞയുടെ ഗോളിൽ ബാഴ്സ ലീഡ് ഉയർത്തി. പക്ഷേ 29-ാം മിനിറ്റിൽ റൊണാൾഡ് അറൗജോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. പിന്നാലെ ലാമിൻ യമാലിനെ പിൻവലിക്കേണ്ടി വന്നത് ബാഴ്സയുടെ ആക്രമണം ദുർബലമാക്കി.

സൺറൈസേഴ്സിന്റെ വിജയനായകൻ; ക്യാപ്റ്റൻ കമ്മിൻസ്

40-ാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെ പി എസ് ജിയ്ക്കായി ഗോൾ നേടി. 54-ാം മിനിറ്റിൽ വിറ്റിഞ്ഞ സ്കോർബോർഡ് തുല്യമാക്കി. 61-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ ഗോൾ നേടി. 89-ാം മിനിറ്റിൽ എംബാപ്പെ തന്റെ രണ്ടാം ഗോളും പൂർത്തിയാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us