ബ്ലാസ്റ്റേഴ്സിനെതിരായ ഗോള് പിന്വലിച്ച് റഫറി; ഒഡീഷയ്ക്കെതിരായ ആദ്യ പകുതി ഗോള്രഹിത സമനിലയില്

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം

dot image

ഭുവനേശ്വര്: ഇന്ത്യന് സൂപ്പര് ലീഗില് കേരള ബ്ലാസ്റ്റേഴ്സ്-ഒഡീഷ എഫ് സി പ്ലേ ഓഫ് മത്സരത്തിന്റെ ആദ്യ പകുതി ഗോള് രഹിത സമനിലയില്. ആദ്യ പകുതിയില് ഒഡീഷ സ്കോര് ചെയ്തെങ്കിലും റഫറി ഗോള് നിഷേധിച്ചത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

27-ാം മിനിറ്റിലാണ് ഒഡീഷയുടെ വിവാദ ഗോള് പിറന്നത്. അഹമ്മദ് ജാഹുവിന്റെ അസിസ്റ്റില് ഡിഫന്ഡര് മുര്ത്താദ ഫാളാണ് ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയത്. ഗോളും അസിസ്റ്റ് നല്കിയ അഹമ്മദ് ജാഹുവും ഓഫ്സൈഡ് ആയിരുന്നു. എന്നാല് ലൈന് റഫറി ഫ്ളാഗ് ഉയര്ത്തിയില്ല. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ എതിര്പ്പിനെ തുടര്ന്ന് ചര്ച്ചകള്ക്ക് ശേഷമാണ് ഗോള് നിഷേധിച്ചത്. ഇതിന് ശേഷം അധികം അവസരങ്ങള് സൃഷ്ടിക്കാന് ഇരുടീമുകള്ക്കും സാധിച്ചില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us