ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് ആഴ്സണല് വീണ്ടും ഒന്നാമത്. വോള്വ്സിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്ത്താണ് ഗണ്ണേഴ്സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. വോള്വ്സിന്റെ ഹോം ഗ്രൗണ്ടായ മൊളിനക്സ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് പൂര്ണമായും ആഴ്സണലിന്റെ ആധിപത്യമായിരുന്നു കണ്ടത്.
Professional performance on the road ✊
— Arsenal (@Arsenal) April 20, 2024
📺 Relive our victory against Wolves all over again! 👇 pic.twitter.com/810Cqtees9
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പാണ് മത്സരത്തിലെ ആദ്യ ഗോള് പിറന്നത്. 45-ാം മിനിറ്റില് ലിയാന്ഡ്രോ ട്രൊസാര്ഡാണ് വോള്വ്സിന്റെ വല കുലുക്കിയത്. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില് പീരങ്കിപ്പട സ്കോര് ഇരട്ടിയാക്കി. മാര്ട്ടിന് ഒഡേഗാര്ഡ് നേടിയ ഗോളില് ആഴ്സണല് ആധികാരിക വിജയം ഉറപ്പിച്ചു.
33 മത്സരങ്ങളില് നിന്ന് 74 പോയിന്റുമായാണ് ഗണ്ണേഴ്സ് ഒന്നാമത് നില്ക്കുന്നത്. ഒരു മത്സരം കുറച്ചുകളിച്ച മാഞ്ചസ്റ്റര് സിറ്റി 73 പോയിന്റുമായി രണ്ടാം സ്ഥാനത്തും 71 പോയിന്റുള്ള ലിവര്പൂള് 71 പോയിന്റുമായി മൂന്നാമതുമുണ്ട്.