ഐഎസ്എല് സെമി; ആദ്യ പാദത്തില് മോഹന് ബഗാനെ തോൽപ്പിച്ച് ഒഡീഷ

ഇന്ത്യന് സൂപ്പര് ലീഗ് സെമി ഫൈനല് ആദ്യ പാദത്തില് മോഹന് ബഗാന് സൂപ്പര് ജയന്റ്സിനെതിരേ ഒഡിഷ എഫ്സിക്ക് ജയം

dot image

ഭുവനേശ്വര്: ഇന്ത്യന് സൂപ്പര് ലീഗ് സെമി ഫൈനല് ആദ്യ പാദത്തില് മോഹന് ബഗാന് സൂപ്പര് ജയന്റ്സിനെതിരേ ഒഡിഷ എഫ്സിക്ക് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്ക്കാണ് ഒഡിഷയുടെ വിജയം. നോക്കൗട്ടില് കേരളാ ബ്ലാസ്റ്റേഴ്സിനെ തോല്പ്പിച്ചെത്തിയ ഒഡിഷ മോഹന് ബഗാനെതിരെയും ജയം ആവര്ത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മോഹന് ബഗാനാണ് ആദ്യ ഗോള് നേട്ടം ആഘോഷിച്ചതെങ്കില് പിന്നീട് ഒഡിഷ രണ്ടെണ്ണം തിരിച്ചടിച്ച് ആധിപത്യം നേടുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്ത്തന്നെ മന്വീര് സിങ് മോഹന് ബഗാനായി ലീഡെടുത്തു. മൂന്നാം മിനിറ്റില് ക്ലോസ് റേഞ്ച് ഷോട്ടിലൂടെയായിരുന്നു ഗോള്.

എന്നാല് 11-ാം മിനിറ്റില്ത്തന്നെ ഒഡിഷയുടെ മറുപടിയുണ്ടായി. മാര്ക്ക് ചെയ്യപ്പെടാതെ നില്ക്കുകയായിരുന്ന കാര്ലോസ് ഡെല്ഗാഡോയ്ക്ക് ജോഹ്വ നല്കിയ കോര്ണറില്നിന്നാണ് ഗോള്പ്പിറവി. വലയിലേക്ക് തട്ടിയിടേണ്ട കാര്യമേ ഡെല്ഗാഡോയ്ക്കുണ്ടായിരുന്നുള്ളൂ. പിന്നീട് 39-ാം മിനിറ്റില് റോയ് കൃഷ്ണ ഒഡിഷയ്ക്ക് ലീഡ് നല്കി (2-1).രണ്ടാം പകുതിയില് ഗോളുകളൊന്നും പിറന്നില്ല. എന്നാല് ഇരു ടീമുകളിലെയും ഓരോരുത്തര് ചുവപ്പുകാര്ഡ് കണ്ട് പുറത്തായി. 67-ാം മിനിറ്റില് ബഗാന്റെ അര്മാന്ഡോ സാദികുവും 74-ാം മിനിറ്റില് ഒഡിഷയുടെ ഡെല്ഗാഡോയുമാണ് പുറത്തായത്.

ഐ എസ്എൽ സെമി ഫൈനലിലെ ആദ്യ പാദത്തിലെ രണ്ടാം മത്സരത്തിൽ നാളെ എഫ്സി ഗോവയും മുംബൈ സിറ്റിയും തമ്മിൽ മത്സരിക്കും. മോഹൻ ബഗാനും ഒഡീഷയും തമ്മിലുള്ള രണ്ടാം പാദ മത്സരം ഏപ്രിൽ 28 ന് ഞായറാഴ്ച്ച നടക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us