സൂപ്പർ സബായി സഹൽ അബ്ദുൾ സമദ്; മോഹൻ ബഗാൻ ഫൈനലിൽ

തുടർച്ചയായ രണ്ടാം തവണയും ഫൈനലിലെത്തിയ മോഹൻ ബഗാന് മറ്റൊരു അവസരം കൂടെ മുന്നിലെത്തിയിരിക്കുന്നു.

dot image

കൊൽക്കത്ത: ഇന്ത്യന് സൂപ്പര് ലീഗിന്റെ പത്താം പതിപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. 92-ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഗോളിലാണ് കൊൽക്കത്തയുടെ വിജയം. ആദ്യ പാദത്തിൽ 1-2ന് പിന്നിൽ നിന്ന ശേഷമാണ് മോഹൻ ബഗാന്റെ തിരിച്ചുവരവ്. രണ്ടാം പാദത്തിൽ 2-0ത്തിന് ബഗാൻ വിജയിച്ചു.

ആദ്യ പകുതിയില് ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. 22-ാം മിനിറ്റില് ജേസണ് കമ്മിംഗ്സ് മോഹന് ബഗാനായി നിര്ണായക ഗോള് നേടി. ഇതോടെ രണ്ട് പാദങ്ങളിലായി മത്സരം സമനിലയിലെത്തി. രണ്ടാം പാതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടി. അവസാന നിമിഷം വരെ ഇരുടീമുകളും പോരാട്ടം തുടർന്നു. ഒടുവിൽ 92-ാം മിനിറ്റിൽ ആ ഗോൾ വന്നു.

ഉറങ്ങിക്കിടന്ന സിംഹം പുറത്തിറങ്ങി; ആർസിബിയിൽ വിൽ ജാക്സ് റോക്സ്

മൻവീർ സിംഗിന്റെ പാസിൽ സഹൽ അബ്ദുൾ സമദ് നടത്തിയ ഹെഡർ ഗോൾ വര പിന്നിട്ടു. ഇതോടെ രണ്ട് പാദങ്ങളിലായി 3-2ന് ബഗാൻ വിജയം സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയും ഫൈനലിലെത്തിയ മോഹൻ ബഗാന് മറ്റൊരു അവസരം കൂടെ മുന്നിലെത്തിയിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ഐഎസ്എൽ കിരീടം നിലനിർത്തുകയെന്ന അപൂർവ്വ നേട്ടത്തിന് ഇനി ഒരു വിജയം മാത്രം മതി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us