മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിയിൽ പി എസ് ജിയെ വീഴ്ത്തി ബൊറൂസ്യ ഡോർട്ട്മുണ്ട് സെമിയിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് ഡോർട്ട്മുണ്ട് ഫ്രഞ്ച് ചാമ്പ്യന്മാരെ വീഴ്ത്തിയത്. 36-ാം മിനിറ്റിൽ ലഭിച്ച ഒരു ലോങ് പാസ് ജർമ്മൻ താരം നിക്ലാസ് ഫുള്ക്രുഗ് ഇടം കാലൻ ഷോട്ടിലൂടെ വലയിലാക്കി. ഈ ഒരൊറ്റ ഗോളിൽ ആദ്യ പാദ മത്സരത്തിൽ ഡോർട്ട്മുണ്ട് മുന്നിലെത്തി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്തിനെ നിയന്ത്രിച്ചെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ പി എസ് ജിക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ലഭിച്ച അവസരങ്ങൾ പി എസ് ജി വിട്ടുകളയുകയും ചെയ്തു. 51-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയുടെ ഒരു ശ്രമം പോസ്റ്റിൽ തട്ടി തിരികെയെത്തി. ഈ പന്ത് സ്വീകരിച്ച അഷ്റഫ് ഹക്കീമിയുടെ ഷോട്ടും ഗോൾബാറിൽ തട്ടി തിരിച്ചുവന്നു.
ഒറ്റ രാത്രിയിൽ മാറിമറിഞ്ഞതല്ല; മികവിന്റെ പുതിയ തലങ്ങളിൽ സഞ്ജു സാംസൺ60-ാം മിനിറ്റിൽ ഡോർട്ട്മുണ്ടിനായി ഗോളടിക്കാൻ ഫുൾക്രുഗിന് വീണ്ടുമൊരു അവസരം ലഭിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജേഡന് സാഞ്ചോ നൽകിയ പാസ് പക്ഷേ വലയിലാക്കാൻ ഫുൾക്രുഗിന് കഴിഞ്ഞില്ല. ഒടുവിൽ ലോങ് വിസിൽ മുഴങ്ങുമ്പോൾ ഡോർട്ട്മുണ്ട് വിജയം ആഘോഷിച്ചു. മെയ് എട്ടിനാണ് രണ്ടാം പാദ സെമി നടക്കുക.