ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ടേബിളില് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ആഴ്സണല്. ഇന്ന് നടന്ന മത്സരത്തില് ബേണ്മൗത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്ക്കാണ് ഗണ്ണേഴ്സ് തകര്ത്തത്. ഒന്നാമതുള്ള ആഴ്സണലിന് ഈ വിജയത്തോടെ 36 മത്സരങ്ങളില് നിന്ന് 83 പോയിന്റായി.
Securing all three points in N5 ✊ pic.twitter.com/n8fLP7hR8c
— Arsenal (@Arsenal) May 4, 2024
ആഴ്സണലിന്റെ തട്ടകത്തില് നടന്ന മത്സരത്തില് ആദ്യപകുതിയുടെ അവസാന നിമിഷത്തിലാണ് ഗോള് പിറന്നത്. ആഴ്സണലിന് അനുകൂലമായി വിധിക്കപ്പെട്ട പെനാല്റ്റി ലക്ഷ്യത്തിലെത്തിച്ച് ബുകായോ സാകയാണ് ആദ്യ ഗോള് നേടിയത്. രണ്ടാം പകുതിയില് സമനില ഗോളിനായി ബേണ്മൗത്ത് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
'വിടപറയാനാവില്ല, നമ്മള് വീണ്ടും കണ്ടുമുട്ടും'; വൈകാരികമായ വിടവാങ്ങല് കുറിപ്പുമായി ഇവാന് ആശാന്70-ാം മിനിറ്റില് ആഴ്സണല് ലീഡ് ഇരട്ടിയാക്കി. ലിയാന്ഡ്രോ ട്രൊസാര്ഡാണ് ആതിഥേയരുടെ രണ്ടാം ഗോള് നേടിയത്. ഇഞ്ച്വറി ടൈമില് ഡെക്ലാന് റൈസ് ലക്ഷ്യം കണ്ടതോടെ ആഴ്സണല് മൂന്ന് ഗോളുകളുടെ ആധികാരിക വിജയം ഉറപ്പിച്ചു.