റയൽ മാഡ്രിഡ് ലാ ലീഗ ചാമ്പ്യൻസ്; കിരീടനേട്ടം 36-ാം തവണ

ഇനി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുകയാണ് സ്പാനിഷ് വമ്പൻമാരുടെ ലക്ഷ്യം.

dot image

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ലീഗ് കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ബാഴ്ലോണ ജിറോണയോട് പരാജയപ്പെട്ടതോടെ റയൽ കിരീടം ഉറപ്പിച്ചു. ഒപ്പം കാഡിസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. 51-ാം മിനിറ്റിൽ ബ്രാഹിം ഡയസ്, 68-ാം മിനിറ്റിൽ ജൂഡ് ബെല്ലിംങ്ഹാം, 93-ാം മിനിറ്റിൽ ഹോസെലു എന്നിവർ ഗോളുകൾ നേടി.

ലാ ലീഗ സീസണിൽ 34 മത്സരങ്ങൾ പിന്നിട്ട റയലിന് ഇപ്പോൾ 87 പോയിന്റുണ്ട്. 34 മത്സരങ്ങൾ വീതം കളിച്ച ജിറോണ 74 പോയിന്റോടെ രണ്ടാം സ്ഥാനത്തും ബാഴ്സ 73 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാലും രണ്ടാംം സ്ഥാനത്തുള്ള ജിറോണയ്ക്ക് റയലിനെ പിന്നിലാക്കാൻ കഴിയില്ല.

ഇതാ പഴയ ഭുവി; കരിയറിന്റെ തുടക്കത്തെ ഓർമ്മിപ്പിച്ച് ഭുവനേശ്വർ കുമാർ

ഇത് 36-ാം തവണയാണ് റയൽ ലാ ലീഗ കിരീട നേട്ടം സ്വന്തമാക്കുന്നത്. കൂടുതൽ തവണ ലാ ലീഗ കിരീടം സ്വന്തമാക്കിയ ക്ലബും റയൽ തന്നെയാണ്. സ്പാനീഷ് ലീഗ് സ്വന്തമാക്കിയതോടെ ഇനി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുകയാണ് സ്പാനിഷ് വമ്പൻമാരുടെ ലക്ഷ്യം. ആദ്യ പാദ സെമി പിന്നിട്ടപ്പോൾ ബയേൺ മ്യൂണികും റയലും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചിരിക്കുകയാണ്. മെയ് ഒമ്പതിന് രണ്ടാം പാദ സെമി നടക്കും.

dot image
To advertise here,contact us
dot image