ചാമ്പ്യൻസ് ലീഗിലെ ചാമ്പ്യൻ ടീം റയൽ മാഡ്രിഡെങ്കിൽ, ചാമ്പ്യൻ താരം ടോണി ക്രൂസ് തന്നെ

റയൽ പതിനെട്ടാം തവണയും ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി ചരിത്രം കുറിച്ചപ്പോൾ മറ്റൊരു ചരിത്ര നേട്ടവും കൂടി പിറന്നു

dot image

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ വീണ്ടും റയൽ മാഡ്രിഡിന്റെ തേരോട്ടം. ഇത് പതിനെട്ടാം തവണയാണ് നിലവിലെ ലാലിഗ ജേതാക്കൾ കൂടിയായ റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കലാശ പോരിലെത്തുന്നത്. ഈ പതിനേഴ് ഫൈനലുകളിൽ പതിനാല് തവണയും ലോസ് ബ്ലാങ്കോസ് കിരീടം ചൂടുകയും ചെയ്തു. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ബയേണിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ ഫൈനലിലേക്ക് പ്രവേശിച്ചത്. ബയേണിന്റെ തട്ടകമായ അലിയൻസ് അരീനയിൽ നടന്ന ആദ്യ പാദ സെമി മത്സരം 2-2 സമനിലയിൽ പിരിഞ്ഞിരുന്നു. ആദ്യ പാദത്തിലെന്ന പോലെ കളിയുടെ അവസാന മിനിറ്റുകളിൽ നടത്തിയ ശക്തമായ തിരിച്ചു വരവാണ് രണ്ടാം പാദത്തിലും റയലിന് തുണയായത്.

റയൽ പതിനെട്ടാം തവണയും ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി ചരിത്രം കുറിച്ചപ്പോൾ മറ്റൊരു ചരിത്ര നേട്ടവും കൂടി പിറന്നു. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഫൈനൽ കളിക്കുന്ന താരമായി റയലിന്റെ ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ് മാറി. ഇത് ഏഴാം തവണയാണ് ടോണി ക്രൂസ് ചാമ്പ്യൻസ് ലീഗ് ഫൈനലിനെത്തുന്നത്. 2013ൽ ബയേൺ മ്യൂണിക്കിനൊപ്പമാണ് ക്രൂസ് ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്നത്. എന്നാൽ ജർമൻ ടീമിൽ നിന്നും സ്പാനിഷ് വമ്പന്മാരുടെ തട്ടകത്തിലെത്തിയ ക്രൂസ് 2014,2016,2017,2018,2022 വർഷങ്ങളിലും റയലിന് വേണ്ടി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചു. ഇപ്പോഴിതാ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ തന്റെ ഏഴാം ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനൊരുങ്ങുന്നു. കഴിഞ്ഞ ആറ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിന്ന് നാല് കിരീടം നേടാനും ടോണി ക്രൂസിന് സാധിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us