യൂറോപ്യൻ ക്ലബ് ഫുട്ബോൾ;ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഹാരി കെയ്ൻ ഏറെ മുന്നിൽ

ഗോൾഡൻ ബൂട്ട് നേടിയാൽ ഈ നേട്ടം നേടുന്ന മൂന്നാമത് ബുണ്ടസ് ലീഗ താരമാകും കെയ്ൻ

dot image

ലണ്ടൻ: യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഹാരി കെയ്ൻ ഏറെ മുന്നിൽ. ജർമൻ ബുണ്ടസ് ലീഗയിൽ ബയേണിനെ ചാമ്പ്യൻമാരാക്കാൻ പറ്റിയില്ലെങ്കിലും മികച്ച പ്രകടനമാണ് ഇംഗ്ലീഷ് മുന്നേറ്റ താരം നടത്തിയത്. 36 ഗോളുകളാണ് താരം ഈ സീസണിൽ നേടിയത്. 72 പോയിന്റുകൾക്ക് പട്ടികയിൽ ഏറെ മുന്നിലാണ് താരം. ടോട്ടൻഹാം താരമായിരുന്ന കെയ്ൻ ഈ സീസണിലാണ് ബയേണിനൊപ്പം ചേരുന്നത്. ഗോൾഡൻ ബൂട്ട് നേടിയാൽ ഈ നേട്ടം നേടുന്ന മൂന്നാമത് ബുണ്ടസ് ലീഗ താരമാകും കെയ്ൻ.

പട്ടികയിൽ രണ്ടാമതുള്ളത് ഫ്രഞ്ച് ക്ലബായ പിഎസ്ജിയുടെ കിലിയൻ എംബാപ്പയാണ്. ഫ്രഞ്ച് ലീഗ് വണ്ണിലെ ടോപ് സ്കോററായ എംബാപ്പയ്ക്ക് 27 ഗോളുകളാണുള്ളത്. 54 പോയിന്റാണ് താരത്തിനുള്ളത്. ഈ സീസണോടെ ക്ലബ് വിടുമെന്ന് സൂചന നൽകിയ താരം റയൽ മാഡ്രിഡിലേക്ക് കൂടുമാറാൻ നിൽക്കുന്നു എന്ന് അഭ്യൂഹങ്ങളുണ്ട്. നിലവിൽ ഫ്രഞ്ച് ലീഗിലെ പോയിന്റ് ഒന്നിലാണ് പിഎസ്ജിയുള്ളത്. എന്നാൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഡോർട്മുണ്ടിനോട് തോറ്റ് പുറത്തായി.

മൂന്നാം സ്ഥാനത്തുള്ളത് ജർമൻ ക്ലബായ വി എഫ് ബി സ്റ്റുട്ട്ഗർട്ടിന്റെ ഗുയ്രാസിയാണ്. 52 പോയിന്റാണ് താരത്തിനുള്ളത്. ബുണ്ടസ് ലീഗയിൽ ടീമിനെ മൂന്നാമതെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമായിരുന്നു ഫ്രഞ്ച് താരം. 25 ഗോളും 50 പോയിന്റുമായി ഏർലിങ് ഹാലാണ്ടാണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഹാലണ്ടും കൂട്ടരും.

സിറ്റിയോ ആഴ്സണലോ;ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലൈമാക്സ് ത്രില്ലറിൽ ആര്?
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us