കാൽപന്ത് ആരവം ഒഴിയാതെ രാജ്യം; അറബ് കപ്പും ഖത്തറിൽ

അണ്ടർ 17 ലോകകപ്പും പ്രഖ്യാപിച്ചതിന് പിന്നാലെ, അറബ് മേഖലയുടെ കളിയുത്സവമായ ഫിഫ അറബ് കപ്പും ഖത്തറിൽ തന്നെ നടത്താൻ തീരുമാനമായി

dot image

ദോഹ: ഫുട്ബോളിന്റെ ആവേശവും ആരവവും ഒഴിയാത്ത നാടായി ഖത്തർ. ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും കഴിഞ്ഞു അണ്ടർ 17 ലോകകപ്പും പ്രഖ്യാപിച്ചതിനു പിന്നാലെ, അറബ് മേഖലയുടെ കളിയുത്സവമായ ഫിഫ അറബ് കപ്പും ഖത്തറിൽ തന്നെ നടത്താൻ തീരുമാനമായി. 2025, 2029, 2033 എന്നീ വർഷങ്ങളിലാണ് യഥാക്രമം അടുത്ത മൂന്ന് സീസണുകൾ നടക്കുന്നത്.

2022 ലെ ഫിഫ ലോകകപ്പിന്റെ തയാറെടുപ്പെന്ന നിലയിൽ 2021ൽ ഖത്തർ വേദിയായ ഫിഫ അറബ് കപ്പ് വൻ വിജയമായി നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറബ് കപ്പ് വീണ്ടും ഖത്തറിലെത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങളിൽ ഡിസംബറിലായിരിക്കും ടൂർണമെന്റ് നടക്കുന്നത്. 2021ൽ നവംബർ ,ഡിസംബർ മാസങ്ങളിലായിരുന്നു അറബ് രാജ്യങ്ങളുടെ മേളയായ ഫുട്ബാൾ ടൂർണമെന്റ് നടന്നത്.

ഫ്ളെമിങ്ങിനെ പരിശീലകനാക്കാന് ബിസിസിഐ സമീപിച്ചിട്ടില്ല; വാര്ത്ത നിഷേധിച്ച് സിഎസ്കെ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us