കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പർ താരം സുനിൽ ഛേത്രി. ജൂൺ ആറിന് കുവൈറ്റിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തോടെയാണ് ഛേത്രിയുടെ കരിയറിന് അവസാനാകുക. സ്വന്തം ആരാധകർക്ക് മുന്നിൽ നടക്കുന്ന മത്സരത്തോടെ ഇതിഹാസതാരം അന്താരാഷ്ട്ര കരിയറിന് വിരാമമിടും. പിന്നാലെ അന്താരാഷ്ട്ര കരിയറിന് ശേഷമുള്ള പദ്ധതികൾ വ്യക്തമാക്കുകയാണ് സുനിൽ ഛേത്രി.
ജൂൺ ആറിന് താൻ ഇന്ത്യയുടെ നീലകുപ്പായം അഴിച്ചുവെക്കും. എന്നാൽ ജൂൺ ഏഴിന് താൻ ഒരുപാട് കരയുമെന്നും ഇതിഹാസ താരം പറഞ്ഞു. ജൂൺ എട്ടിന് എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും താൻ ഒഴിവാകും. പിന്നെ കൂടുതൽ സമയവും തന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കുമെന്നും ഛേത്രി വ്യക്തമാക്കി.
ഇതെന്റെ അവസാന വാർത്താ സമ്മേളനം; തുടരില്ലെന്ന് തുഹൽകരിയറിൽ താൻ ഒരിക്കലും ഇതിഹാസമാകാൻ ശ്രമിച്ചിട്ടില്ല. കഠിനാദ്ധ്വാനത്തിലും ഒപ്പം തന്റെ ശരീരത്തിലും ശ്രദ്ധിച്ചു. തന്നെ ഇതിഹാസമെന്ന് വിളിക്കുന്നവർ തന്റെ കഠിനാദ്ധ്വാനം ഓർക്കുമെന്ന് കരുതുന്നു. വിരമിക്കൽ തീരുമാനം ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും 39കാരനായ ഛേത്രി പ്രതികരിച്ചു.