ബാഴ്സയില് വീണ്ടും ട്വിസ്റ്റ്?; സാവി പുറത്തേക്ക് തന്നെയെന്ന് റിപ്പോര്ട്ടുകള്

ബാഴ്സ വിടുമെന്ന് പ്രഖ്യാപിച്ച സാവി തീരുമാനം മാറ്റിയെന്നും കോച്ചായി തുടരുമെന്നും വാര്ത്തകളുണ്ടായിരുന്നു

dot image

ബാഴ്സലോണ: ബാഴ്സലോണ പരിശീലകന് സാവി ഹെര്ണാണ്ടസിനെ ക്ലബ്ബ് പുറത്താക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്ട്ട്. സീസണ് അവസാനത്തോടെ സ്പാനിഷ് ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ച സാവി തീരുമാനം മാറ്റിയെന്നും കോച്ചായി തുടരുമെന്നും വാര്ത്തകളുണ്ടായിരുന്നു. എന്നാല് ഇപ്പോള് സാവിയെ നിലനിര്ത്തുന്നതില് ബാഴ്സ പ്രസിഡന്റ് ലാപോര്ട്ടയ്ക്ക് താല്പര്യമില്ലെന്നാണ് റിപ്പോര്ട്ട്.

ജനുവരിയിലായിരുന്നു ബാഴ്സ വിടുമെന്ന് സാവി പ്രഖ്യാപിച്ചത്. ക്ലബിനെ മുന്നേറ്റത്തിലേക്ക് നയിക്കാന് കഴിയാത്ത സാഹചര്യത്തിലാണ് ക്ലബ് വിടുന്നതെന്നായിരുന്നു സാവിയുടെ വിശദീകരണം. എന്നാല് ദിവസങ്ങള്ക്ക് മുന്പ് സാവിയും ലാപോര്ട്ടയും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് ബാഴ്സ കോച്ചായി ഇതിഹാസ താരം തുടരുമെന്ന് അറിയിക്കുകയായിരുന്നു. എന്നാല് അല്മേരിയയുമായുള്ള മത്സരത്തിന് മുന്പ് സാവി നടത്തിയ ചില പ്രസ്താവനകളില് ലാപോര്ട്ട അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്ട്ടുകള്.

2021 നവംബറിലാണ് ബാഴ്സ പരിശീലകനായി സാവി എത്തുന്നത്. 2022-23 സീസണില് ബാഴ്സയെ സ്പാനിഷ് ലീഗിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. എങ്കിലും ഈ സീസണില് തുടര്തോല്വികള് നേരിടുകയാണ് കറ്റാലന് സംഘം. 1998 മുതല് 2015 വരെ സാവി ബാഴ്സയില് കളിച്ചിരുന്നു. ബാഴ്സയുടെ സുവര്ണ കാലഘട്ടത്തിലെ നിര്ണായക സാന്നിധ്യമാണ് സാവി ഹെര്ണാണ്ടസ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us